
ചെന്നൈ: തമിഴ്നാട്ടിൽ താൻ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. ജനങ്ങളുടെ പ്രതികരണം വളരെ പ്രതീക്ഷ നൽകുന്നതാണെന്നും മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്ന് വിശ്വാസമെന്നും കമൽഹാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാവരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു കഴിഞ്ഞു. കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും അടക്കം തമിഴ്നാട്ടിൽ കൈകോർക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ കളിക്കുന്നത് രാഷ്ട്രീയം മാത്രമാണെന്നും ഞാൻ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നെന്നുമായിരുന്നു മറുപടി.