പശ്ചിമബം​ഗാൾ തെരഞ്ഞെടുപ്പ്; വീൽചെയറിൽ പദയാത്രയ്ക്ക് നേതൃത്വം നൽകി മമത ബാനർജി

Web Desk   | Asianet News
Published : Mar 29, 2021, 04:29 PM IST
പശ്ചിമബം​ഗാൾ തെരഞ്ഞെടുപ്പ്; വീൽചെയറിൽ  പദയാത്രയ്ക്ക് നേതൃത്വം നൽകി മമത ബാനർജി

Synopsis

നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദി​ഗ്രാമിൽ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്.

കൊൽക്കത്ത: ബം​ഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് മമത ബാനർജി. ഈ മാസം ആദ്യമാണ് മമത ബനാർജിക്ക് കാലിന് പരിക്കേറ്റത്. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്രയാണ് വീൽചെയറിലിരുന്നുകൊണ്ട് അവർ നയിച്ചത്. തൃണമൂൽ കോൺ​ഗ്രസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മമത ബാനർജി വീൽചെയറിൽ ഇരുന്നു കൊണ്ട് അണികളെ അഭിവാദ്യം ചെയ്യുന്നത് കാണാം. പാർട്ടി പ്രവർത്തകർ പതാകകൾ വഹിച്ചു കൊണ്ട് അവർക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. 

നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദി​ഗ്രാമിൽ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്. എട്ടു ഘട്ടങ്ങളിലായിട്ടാണ് ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന ബം​ഗാളിൽ മമതയ്ക്കെതിരെ മത്സരിക്കുന്നത് ബിജെപിയിലെ സുവേന്ദു അധികാരിയാണ്. തൃണമൂലിന്റെ മുതിര്‍ന്ന നേതാവും ഇപ്പോഴത്തെ മന്ത്രിസഭയിലെ പ്രമുഖ അംഗവുമായിരുന്ന സുവേന്ദു അധികാരി മാസങ്ങള്‍ക്കുമുമ്പാണ് മന്ത്രിസ്ഥാനവും എംഎല്‍എസ്ഥാനവും രാജിവച്ച് ബിജെപിയിലേക്ക് പോയത്.

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്