ബം​ഗാളിൽ തെരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്ക്; വോട്ടിം​ഗിൽ റെക്കോർഡ് നേടണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് മോദി

By Web TeamFirst Published Apr 10, 2021, 11:47 AM IST
Highlights

44 നിയോജകമണ്ഡലങ്ങളിലുള്ളവരോടും, പ്രത്യേകിച്ച് സ്ത്രീകളോടും യുവാക്കളോടും റെക്കോർഡ് നമ്പറിൽ വോട്ട് ചെയ്യാനാണ് ട്വീറ്റിലൂടെ മോദിയുടെ അഭ്യർത്ഥന. 

കൊൽക്കത്ത: ബം​ഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി റെക്കോർഡ് നേട്ടത്തിൽ വോട്ട് രേഖപ്പെടുത്തണമന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി മോദി. പശ്ചിമ ബം​ഗാളിൽ കനത്ത സുരക്ഷയ്ക്കിടയിലാണ് 44 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ച രാവിലെ 7 മണി മുതൽ വോട്ട് ആരംഭിച്ചു. 44 നിയോജകമണ്ഡലങ്ങളിലുള്ളവരോടും, പ്രത്യേകിച്ച് സ്ത്രീകളോടും യുവാക്കളോടും റെക്കോർഡ് നമ്പറിൽ വോട്ട് ചെയ്യാനാണ് ട്വീറ്റിലൂടെ മോദിയുടെ അഭ്യർത്ഥന. 

As the 4th phase of the West Bengal elections begin, urging the people voting today to do so in record numbers. I would especially request the youth and women to vote in large numbers.

— Narendra Modi (@narendramodi)

പശ്ചിമബം​ഗാളിലെ നാലാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ, റെക്കോർഡ് നമ്പറിൽ വോട്ട് രേഖപ്പെടുത്താൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളും യുവാക്കളോടും. മോദി ട്വീറ്റിൽ കുറിച്ചു. കൊവിഡ് രോ​ഗബാധ വർദ്ധിച്ച സാഹചര്യത്തിൽ കർശനമായ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്കുള്ളിലാണ് വോട്ടെടുപ്പ്. നാലാംഘട്ടത്തിൽ 1.15 കോടി വോട്ടർമാരും 373 സ്ഥാനാർത്ഥികളുമാണുള്ളത്. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, പാർത്ഥ ചാറ്റർജി, അനൂപ് ബിശ്വാസ് എന്നീ മന്ത്രിമാരും സ്ഥാനാർത്ഥികളാണ്. 
 

click me!