പുതിയ തൃണമൂൽ എംഎൽമാരിൽ മൂന്നിലൊന്ന് ക്രിമിനൽ കേസ് പ്രതികൾ, ബിജെപി എംഎൽഎമാരിൽ അമ്പത് ശതമാനത്തിലധികം

By Web TeamFirst Published May 5, 2021, 8:20 PM IST
Highlights

പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ  തൃണമൂൽ കോൺഗ്രസിന്റെ പുതിയ എംഎൽഎമാരിൽ 34 ശതമാനം പേരും ഗുരുതര ക്രമിനൽ കേസുകളിൽ പ്രതികളാണെന്ന് റിപ്പോർട്ട്. 

ദില്ലി:  പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ  തൃണമൂൽ കോൺഗ്രസിന്റെ പുതിയ എംഎൽഎമാരിൽ 34 ശതമാനം പേരും ഗുരുതര ക്രമിനൽ കേസുകളിൽ പ്രതികളാണെന്ന് റിപ്പോർട്ട്. ബിജെപി എംഎൽമാരിൽ 51 ശതമാനം എംഎൽമാരും സമാനമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നും പോൾ റൈറ്റ് ഗ്രൂപ്പ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട  തൃണമൂലിന്റെ 213 എംഎൽഎമാരിൽ 73 പേർക്കതിരെ ഗുരുതര ക്രിമിനൽ കുറ്റാരോപണങ്ങൾ ഉണ്ട്. അതേസമയം 77 പേരിൽ 39 ബിജെപി എംഎൽഎമാർക്കുമെതിരെ സമാനമായ ക്രിമിനൽ കേസുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.  അതേസമയം തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ എംഎൽഎമാരിൽ 91 പേരാണ് ഗുരതരമായതും അല്ലാത്തതുമായി ആകെ​ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്​. തൃണമൂൽ എംഎൽഎമാരിൽ 43 ശതമാനവും ക്രിമനലുകൾ ആണെന്ന്  ഈ കണക്കുകൾ പറയുന്നു.

ബിജെപി എംഎൽമാരുടെ കണക്കുകളെടുക്കുമ്പോൾ വിജയിച്ച 77 പേരിൽ 50 പേർക്കെതിരെയും ഇത്തരത്തിൽ ക്രിമിനൽ കേസുണ്ടെന്നാണ് കണക്ക്. അതായത് 65 ശതമാനത്തോളം പേർക്കെതിരെ കേസുകളുണ്ടെന്ന് റിപ്പോർട്ട് പറയുന്നു

ഫലം​ പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിലായി ആകെ ജയിച്ചവരിൽ 142  എംഎൽഎ മാരും അതായത്, സംസ്ഥാനത്ത് ​ 49 ശതമാനം ജനപ്രതിനിധികളും​ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് റിപ്പോർട്ട്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊട്ടുപോക്ക്, സ്​ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.  2016-ൽ  293 ൽ 107 പേരാണ്​ ക്രിമിനൽ കേസിൽ പ്രതികളായി ഉണ്ടായിരുന്നത്.

click me!