'വീൽചെയറിലുള്ള മമതയുടെ പ്രചാരണം വലിയ നാടകം'; വിമര്‍ശനവുമായി എതിർസ്ഥാനാർത്ഥി സുവേന്ദു അധികാരി

Published : Mar 26, 2021, 08:27 AM ISTUpdated : Mar 26, 2021, 10:39 AM IST
'വീൽചെയറിലുള്ള മമതയുടെ പ്രചാരണം വലിയ നാടകം'; വിമര്‍ശനവുമായി എതിർസ്ഥാനാർത്ഥി സുവേന്ദു അധികാരി

Synopsis

ബംഗാളിലെ ഏറ്റവും വലിയ അവസരവാദി മമത ബാനർജിയാണ്. നന്ദിഗ്രാമിൽ മമതയെ വീഴ്ത്തുമെന്നും സുവേന്ദു അധികാരി പശ്ചിമ ബംഗാളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: വീൽചെയറിലുള്ള മമത ബാനർജിയുടെ പ്രചാരണം വലിയ നാടകമെന്ന് നന്ദിഗ്രാമിലെ എതിർസ്ഥാനാർത്ഥി സുവേന്ദു അധികാരി. ബംഗാളിലെ ഏറ്റവും വലിയ അവസരവാദി മമത ബാനർജിയാണ്. നന്ദിഗ്രാമിൽ മമതയെ വീഴ്ത്തുമെന്നും സുവേന്ദു അധികാരി പശ്ചിമ ബംഗാളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. പാർട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് നന്ദിഗ്രാമിൽ പോരാടുന്നതെന്നും സുവേന്ദു അധികാരി പറഞ്ഞു. കഴിഞ്ഞ തവണ നന്ദിഗ്രാം ഉൾപ്പട്ടെ പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ചതാണ്. അതുകൊണ്ട് ജനങ്ങൾ എന്നെ സ്വീകരിക്കും എന്നുറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മമത ബാനർജി വീൽ ചെയറിൽ നടത്തുന്ന പ്രചാരണം നാടകമാണ്. ജനം ഈ നാടകം തിരിച്ചറിയും ജനങ്ങൾക്ക് വേണ്ടത് വികസനമാണ്. കഴിഞ്ഞ പത്ത് കൊല്ലം അവർ ഇവിടെ തൊഴിൽ നല്‍കിയില്ല, വികസനം കൊണ്ടുവന്നില്ല. രണ്ടാം തീയതി ജനത്തിൻ്റെ മറുപടി വ്യക്തമാകുമെന്ന് ഉറപ്പാണെന്ന് സുവേന്ദു അധികാരി പറഞ്ഞു.
 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്