ബംഗാളിൽ തൃണമൂലിന് മഹാവിജയം, നന്ദിഗ്രാമിൽ കാലിടറി മമത; ബിജെപി നിലംപരിശായി, ഇടത്-കോൺഗ്രസ് സഖ്യം ചിത്രത്തിലില്ല

Web Desk   | Asianet News
Published : May 02, 2021, 06:41 PM ISTUpdated : May 02, 2021, 09:00 PM IST
ബംഗാളിൽ തൃണമൂലിന് മഹാവിജയം, നന്ദിഗ്രാമിൽ കാലിടറി മമത; ബിജെപി നിലംപരിശായി, ഇടത്-കോൺഗ്രസ് സഖ്യം ചിത്രത്തിലില്ല

Synopsis

നന്ദി​ഗ്രാമിൽ മത്സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു.

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നന്ദി​ഗ്രാമിൽ മത്സരിച്ച മമത ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു എന്ന് മമത പ്രതികരിച്ചു.

അതേസമയം, തെരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ നേടി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺ​ഗ്രസ് തുടർഭരണം ഉറപ്പിച്ചു കഴിഞ്ഞു. 294ൽ 212 ഇടത്തും തൃണമൂൽ മുന്നിലാണ്. ബിജെപി 78 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു. രണ്ടിടത്ത് മറ്റ് പാർട്ടികൾ ലീഡ് ചെയ്യുന്നുണ്ട്. 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്