എന്‍സിപിയില്‍ നിന്ന് രാജിവച്ചവര്‍ യുഡിഎഫിന്‍റെ ഉപകരണം; പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും എ കെ ശശീന്ദ്രന്‍

By Web TeamFirst Published Sep 15, 2019, 8:28 PM IST
Highlights

മാണി സി കാപ്പൻ യോഗ്യനായ സ്ഥാനാർഥി തന്നെയാണ്. 42 പേരുടെ രാജി തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
 

പാലക്കാട്: പാലായില്‍ മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍സിപിയില്‍ നിന്ന് രാജി വച്ചവര്‍ യുഡിഎഫിന്‍റെ ഉപകരണമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മാണി സി കാപ്പൻ യോഗ്യനായ സ്ഥാനാർഥി തന്നെയാണ്. 42 പേരുടെ രാജി തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം അഭ്യാസങ്ങൾ ഉണ്ടാകാറുണ്ട്. എൻസിപിയിൽ ഭിന്നതയില്ല. ഇപ്പോഴത്തേത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. രാജിവച്ചവർ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോവുകയാണ് വേണ്ടത്.  അവരോട് പാര്‍ട്ടി നേതൃത്വം ചര്‍ച്ചയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. 

Read Also:പാലായില്‍ എന്‍സിപിയില്‍ പൊട്ടിത്തെറി; 42 പേര്‍ പാര്‍ട്ടി വിട്ടു

click me!