എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് പിടുത്തതിനിടയില്‍ പി സി ജോര്‍ജിനൊപ്പമെത്തിയവര്‍ കട ആക്രമിച്ചതായി പരാതി

Published : Sep 20, 2019, 11:36 PM ISTUpdated : Sep 20, 2019, 11:37 PM IST
എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് പിടുത്തതിനിടയില്‍ പി സി ജോര്‍ജിനൊപ്പമെത്തിയവര്‍ കട ആക്രമിച്ചതായി പരാതി

Synopsis

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായതായാണ് ആരോപണം.


പാല: പാല ഉപതെരഞ്ഞെടുപ്പിന് ഇടയില്‍ വോട്ട് ചോദിച്ച് പി സി ജോര്‍ജിനൊപ്പമെത്തിയ സംഘം കടയില്‍ ആക്രമണം നടത്തിയതായി വ്യാപാരിയുടെ പരാതി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നടന്ന വോട്ട് ചോദ്യമാണ് വാക്കുതര്‍ക്കത്തിലെത്തിയത്. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായതായാണ് ആരോപണം. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവർ കടയിൽ അക്രമം നടത്തിയെന്നാണ് പരാതി. 

വ്യാഴാഴ്ച രാവിലെയായിരുന്നു പരാതി. എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നവർ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികൾ എറിഞ്ഞുടച്ചു. സിബി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാല്‍ കടയില്‍ ആക്രമണം നടന്നുവെന്ന ആരോപണം പി സി ജോര്‍ജ് നിഷേധിച്ചു. 
 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്