മുൻനിര നേതാക്കള്‍ ഇറങ്ങുന്നു; പാലയില്‍ പ്രചാരണം അവസാനഘട്ടത്തില്‍

By Web TeamFirst Published Sep 18, 2019, 8:31 AM IST
Highlights

പാലാ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇനി നാല് നാള്‍ കൂടി. മുൻനിര നേതാക്കള്‍ പാലായിലേക്ക്.പിണറായിയും ആന്‍റണിയും ഇന്ന് മണ്ഡലത്തില്‍ . പിണറായി വിജയൻ 3 ദിവസം പാലായില്‍
 

പാല:  തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ മുൻനിര നേതാക്കള്‍ പാലായിലേക്ക് എത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും എ.കെ. ആന്‍റണിയും ഇന്ന് മണ്ഡലത്തിലെത്തും.

പരസ്യപ്രചാരണം അവസാനിക്കാൻ ഇനി നാല് ദിവസം കൂടി. മുൻനിര നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇന്ന് പാലായിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസം മണ്ഡലത്തിലുണ്ടാകും. ആദ്യ പൊതുയോഗം രാവിലെ 10 മണിക്ക് മേലുകാവില്‍. വൈകീട്ട് കൊല്ലപ്പള്ളിയിലും കരൂരും. ഇതിനിടയില്‍ പ്രമുഖ വ്യക്തികളെ നേരില്‍ കാണാനും പദ്ധതിയുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതുപോലെ ഭരണവിരുദ്ധ വികാരം പാലായിലും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മുന്നണിയുള്ളത്. വൈകിട്ട് നടക്കുന്ന പൊതുയോഗത്തില്‍ എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പി.ജെ. ജോസഫും എത്തും. അതോടെ മുന്നണി ഒറ്റക്കെട്ടെന്ന പ്രതീതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, കെ. സുരേന്ദ്രൻ തുടങ്ങിയ നേതാക്കള്‍ പാലായില്‍ ക്യാമ്പ് ചെയ്ത് എന്‍ഡിഎ പ്രചാരണം ഏകോപിപ്പിക്കുന്നു.

click me!