'പാലായില്‍ നേരിട്ടത് വന്‍ തിരിച്ചടി'; യുഡിഎഫ് നേതൃത്വത്തിന് ജനങ്ങള്‍ നല്‍കിയ താക്കീതെന്ന് വിഎം സുധീരന്‍

Published : Sep 27, 2019, 02:14 PM ISTUpdated : Sep 27, 2019, 02:15 PM IST
'പാലായില്‍ നേരിട്ടത് വന്‍ തിരിച്ചടി'; യുഡിഎഫ് നേതൃത്വത്തിന് ജനങ്ങള്‍ നല്‍കിയ താക്കീതെന്ന് വിഎം സുധീരന്‍

Synopsis

'വന്‍ തിരിച്ചടിയാണ് നേരിട്ടത്. യുഡിഎഫ് നേതാക്കളുടെ മനോഭാവം മാറണമെന്നും സുധീരന്‍

കോട്ടയം: പാലാഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സംഭവിച്ചത് ഞെട്ടിക്കുന്ന തോല്‍വിയെന്ന് വിഎം സുധീരന്‍. വന്‍ തിരിച്ചടിയാണ് നേരിട്ടതെന്നും യുഡിഎഫ് നേതാക്കളുടെ മനോഭാവം മാറണമെന്നും അദ്ദേഹം പ്രതികരിച്ചു. 

'ഏവരെയും ഞെട്ടിക്കുന്ന ഒരു ഫലമാണ് ഉണ്ടായത്. ഇടതുപക്ഷജനാധിപത്യമുന്നണിപോലും ആത്മവിശ്വാസത്തോടെയായിരുന്നില്ല മുന്നോട്ട് പോയത്. ഈ പരാജയം എങ്ങനെ സംഭവിച്ചു എന്നതില്‍ സത്യസന്ധമായ പരിശോധന ആവശ്യമാണ്. യുഡിഎഫ് നേതൃത്വത്തിന് ജനങ്ങള്‍ നല്‍കിയ താക്കീതാണിത്. യുഡിഫ്  രാഷ്ട്രീയ നേതൃത്വത്തിന്‍റെ മൈന്‍ഡ് സെറ്റില്‍ മാറ്റം ഉണ്ടാകേണ്ട ആവശ്യകതയാണ് സത്യമായ സന്ദേശത്തിലൂടെ ജനങ്ങള്‍ നല്‍കിയതെന്നും സുധീരന്‍ പ്രതികരിച്ചു. 


 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്