ഞെട്ടിച്ച് രാമപുരം, കോട്ടകള്‍ തകര്‍ന്ന് യുഡിഎഫ്; ഒപ്പം നിന്നത് മൂന്നു പഞ്ചായത്തുകള്‍ മാത്രം

By Web TeamFirst Published Sep 27, 2019, 9:36 PM IST
Highlights

ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോഴേ യുഡിഎഫ് ഞെട്ടി. കാലങ്ങളായി തങ്ങള്‍ക്കൊപ്പം നിന്ന രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നിലയില്‍ മുമ്പില്‍!!
 

പാലാ: വോട്ടെണ്ണലിന്‍റെ തുടക്കം രാമപുരത്തു നിന്നായിരുന്നു. പതിറ്റാണ്ടുകളായി യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ പഞ്ചായത്ത്. അതുകൊണ്ടുതന്നെ തുടക്കത്തിലേ കേള്‍ക്കാനിടയുള്ള സന്തോഷവാര്‍ത്തയുടെ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. ചാനല്‍ ക്യാമറകള്‍ ആ മുഖത്തേക്ക് സൂം ചെയ്തപ്പോഴും ആത്മവിശ്വാസവും പ്രതീക്ഷയും അത്രമേല്‍ വ്യക്തമായിരുന്നു. എന്നാല്‍, ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോഴേ യുഡിഎഫ് ഞെട്ടി. കാലങ്ങളായി തങ്ങള്‍ക്കൊപ്പം നിന്ന രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നിലയില്‍ മുമ്പില്‍!!

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാലാ, മീനച്ചില്‍ എലിക്കുളം എന്നിങ്ങനെ നഗരസഭയും പഞ്ചായത്തുകളുമായി 13 തദ്ദേശഭരണകേന്ദ്രങ്ങളാണ് പാലാ നിയമസഭാ മണ്ഡലത്തിലുള്ളത്. ഇവയില്‍ മീനച്ചിലും മുത്തോലിയും കൊഴുവനാലും മാത്രമാണ് ഇക്കുറി യുഡിഎഫിനൊപ്പം നിന്നത്. 

രാമപുരം

രാമപുരത്ത് യുഡിഎഫിന് ഇക്കുറി നേടാനായത് 38.32 ശതമാനം വോട്ടു മാത്രമാണ്. എല്‍ഡിഎഫ് 41.44 ശതമാനം വോട്ടു നേടി. ആകെയുള്ള 16,651 വോട്ടുകളില്‍ എല്‍ഡിഎഫ് നേടിയത് 6,900 വോട്ടുകള്‍. യുഡിഎഫിന് ലഭിച്ചതാകട്ടെ 6,382 വോട്ടുകള്‍.  ബിജെപിക്ക് 2,823 വോട്ടുകള്‍ ലഭിച്ചു.


കടനാട്

ആകെ രേഖപ്പെടുത്തിയത് 11,264 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 5,438 വോട്ടുകള്‍ ( 48.28) യുഡിഎഫിന് 4,401 (39.07) ബിജെപിക്ക് 1008(8.95)

മേലുകാവ്

ആകെ രേഖപ്പെടുത്തിയത് 6120 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2616 വോട്ടുകള്‍ ( 42.75) യുഡിഎഫിന് 2085 (34.07) ബിജെപിക്ക്599 (9.79)

മൂന്നിലവ്

ആകെ രേഖപ്പെടുത്തിയത് 4976 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2239 വോട്ടുകള്‍ ( 45) യുഡിഎഫിന്1708  (34.32) ബിജെപിക്ക് 566 (11.37)

തലനാട്

ആകെ രേഖപ്പെടുത്തിയത് 4976 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2239 വോട്ടുകള്‍ ( 45) യുഡിഎഫിന്1708  (34.32) ബിജെപിക്ക് 566 (11.37)

തലപ്പലം

ആകെ രേഖപ്പെടുത്തിയത് 7,254 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2884 വോട്ടുകള്‍ (39.76) യുഡിഎഫിന് 2703  (37.26) ബിജെപിക്ക് 1476  (20.34)

ഭരണങ്ങാനം

ആകെ രേഖപ്പെടുത്തിയത് 9054 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 4064 വോട്ടുകള്‍ (44.89) യുഡിഎഫിന് 3382  (37.35) ബിജെപിക്ക് 1186 (13.1)

കരൂര്‍

ആകെ രേഖപ്പെടുത്തിയത് 13,672 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 5879 വോട്ടുകള്‍യുഡിഎഫിന് 5599  ബിജെപിക്ക് 1837

മുത്തോലി

ആകെ രേഖപ്പെടുത്തിയത് 10,245 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 3787 വോട്ടുകള്‍ (36.96) യുഡിഎഫിന് 4539  (44.30) ബിജെപിക്ക് 1692 (16.52)

പാല നഗരസഭ

ആകെ രേഖപ്പെടുത്തിയത് 12,628 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 5947 വോട്ടുകള്‍ (47.09) യുഡിഎഫിന് 5234  (41.45) ബിജെപിക്ക് 1181 (9.35)

മീനച്ചില്‍

ആകെ രേഖപ്പെടുത്തിയത് 10,323 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 3859 വോട്ടുകള്‍ (37.38) യുഡിഎഫിന് 4828  (46.77) ബിജെപിക്ക് 1420 (13.76)

കൊഴുവനാല്‍

ആകെ രേഖപ്പെടുത്തിയത് 7805 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 2932 വോട്ടുകള്‍ (37.57) യുഡിഎഫിന് 3422  (43.84) ബിജെപിക്ക് 1266 (16.22)

എലിക്കുളം

ആകെ രേഖപ്പെടുത്തിയത് 13920 വോട്ടുകള്‍. എല്‍ഡിഎഫ് നേടിയത് 5630 വോട്ടുകള്‍ (40.45) യുഡിഎഫിന് 5486  (39.41) ബിജെപിക്ക് 2464 (17.70)

click me!