
കേരളത്തിന്റെ വ്യവസായ തലസ്ഥാനവും അതിവേഗം വളരുന്ന റിയൽ എസ്റ്റേറ്റ് ഹബ്ബുമായ കൊച്ചിയിൽ, സ്വന്തം വീട് അല്ലെങ്കിൽ ഫ്ലാറ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഏഷ്യാനെറ്റ് ന്യൂസ് ക്രെഡായ് കൊച്ചിയുമായി (CREDAI Kochi) സഹകരിച്ച് “റിയൽറ്റി ഉത്സവ് 2026” മെഗാ പ്രോപ്പർട്ടി എക്സ്പോ സംഘടിപ്പിക്കുന്നു.
ഡിസംബർ 5, 6 തീയതികളിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ എടപ്പള്ളി കൊച്ചി മാരിയറ്റിലാണ് (Kochi Marriott, Edappally) എക്സ്പോ നടക്കുന്നത്.
ഇരുപത്തിരണ്ടിലധികം പ്രമുഖ ബിൽഡർമാരും മുൻനിര ബാങ്കിംഗ് പങ്കാളികളും എക്സ്പോയിൽ പങ്കെടുക്കും. വിവിധ പ്രോജക്റ്റുകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും, മികച്ച ഭവന വായ്പാ സഹായങ്ങൾ ഒരേ വേദിയിൽ തന്നെ ലഭ്യമാക്കുന്നതിനും സന്ദർശകർക്ക് ഇവിടെ അവസരമുണ്ട്.
റിയൽ എസ്റ്റേറ്റ് രംഗത്തെ മികച്ച നിക്ഷേപ അവസരങ്ങളും വൈവിധ്യമാർന്ന പ്രോപ്പർട്ടി ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കുകയാണ് ഈ എക്സ്പോയുടെ ലക്ഷ്യം.
എക്സ്പോയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും സൗജന്യ രജിസ്ട്രേഷനും ബന്ധപ്പെടാം - 86069 59595. രജിസ്റ്റർ ചെയ്യാൻ വെബ്സൈറ്റും സന്ദർശിക്കാം.