ഹഡിൽ ഗ്ലോബലിൽ 'നൗഓർക്രൈ' ആപ്പ് പുറത്തിറക്കി; അടുത്തുള്ള കടകളിലെ ഓഫറുകൾ ഇനി മൊബൈലിൽ

Published : Nov 13, 2026, 04:56 PM IST
Noworcry app

Synopsis

പ്രതിനിധികളിൽ നിന്ന് മികച്ച പ്രതികരണം; ചെറുകിട കച്ചവടക്കാർക്ക് സൗജന്യമായി ഡീലുകൾ പോസ്റ്റ് ചെയ്യാം

കോവളത്ത് നടക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഹഡിൽ ഗ്ലോബൽ 2026 പരിപാടിയിൽ വെച്ച് പൊതുജനങ്ങൾക്കായി പത്തനംതിട്ട ആങ്ങമൂഴി ആസ്ഥാനമായ കണെസ്റ്റർ എസ്ബി ഗ്ലോബൽ ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ 'നൗഓർക്രൈ' (NowOrCry) എന്ന ലോക്കൽ ഡീൽസ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കി. നാട്ടിലെ കടകൾ നൽകുന്ന ഓഫറുകൾ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. കമ്പനി സിഇഒ സുബീഷ് ബോസ്, സിഒഒ സുബാഷ് ബോസ്, പ്രോജക്ട് മാനേജർ രമ്യ അപ്പുക്കുട്ടൻ എന്നിവർ കമ്പനിയെ പ്രതിനിധീകരിച്ച് ഹഡിൽ ഗ്ലോബലിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത പൊതുജനങ്ങളിൽ നിന്നും പ്രതിനിധികളിൽ നിന്നും നിക്ഷേപകരിൽ നിന്നും കച്ചവടക്കാരിൽ നിന്നും ആപ്പിന് മികച്ച പ്രതികരണം ലഭിച്ചു.

നഗരത്തിലെയും ഗ്രാമത്തിലെയും കടകൾക്ക് അവരുടെ ഓഫറുകൾ നിമിഷങ്ങൾക്കകം ആപ്പിൽ പോസ്റ്റ് ചെയ്യാം. തുണിക്കടകൾ, മൊബൈൽ ഷോപ്പുകൾ, സലൂണുകൾ, ജിമ്മുകൾ, കാർ വാഷ്, പലചരക്ക് കടകൾ, ഹോട്ടലുകൾ എന്നിങ്ങനെ എല്ലാ തരം സ്ഥാപനങ്ങൾക്കും ഇത് ഉപയോഗിക്കാം. ഉപഭോക്താക്കൾക്ക് ആപ്പിൽ ഇഷ്ടമുള്ള ഡീൽ തിരഞ്ഞെടുത്ത് കൂപ്പൺ സ്വന്തമാക്കാം. കടയിലെ കൗണ്ടറിൽ കൂപ്പൺ കാണിച്ചാൽ ജീവനക്കാർ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഓഫർ നൽകും.

ഇഷ്ടപ്പെട്ട കടകളെ ഫോളോ ചെയ്താൽ അവർ പുതിയ ഓഫർ നൽകുമ്പോൾ ഉടൻ അറിയിപ്പ് ലഭിക്കും. സേവ് ചെയ്ത ഡീലുകൾ അവസാനിക്കുന്നതിന് മുൻപ് ആപ്പ് ഓർമ്മപ്പെടുത്തും. ഓരോ ഡീലിന്റെയും വില, ബാക്കിയുള്ള സമയം, ബാക്കിയുള്ള കൂപ്പണുകൾ എന്നിവ മുൻകൂട്ടി കാണാം. ഓരോ ഡീലും എത്ര പേർ കണ്ടു, എത്ര പേർ ഉപയോഗിച്ചു എന്ന കണക്കുകൾ കച്ചവടക്കാർക്ക് ലഭിക്കും. കടയിലെ ജീവനക്കാരെയും ടീമിൽ ചേർക്കാം. ആൻഡ്രോയിഡ്, ഐഫോൺ, വെയർ ഒഎസ് സ്മാർട്ട് വാച്ച്, വെബ്സൈറ്റ് എന്നിവയിൽ ആപ്പ് ലഭ്യമാണ്.

"വലിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കാൻ ബുദ്ധിമുട്ടുന്ന നാട്ടിലെ ചെറുകിട കച്ചവടക്കാർക്ക് സ്വന്തം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്താനുള്ള വഴിയാണ് നൗഓർക്രൈ. ഹഡിൽ ഗ്ലോബലിൽ ലഭിച്ച പ്രതികരണം വലിയ ആത്മവിശ്വാസം നൽകുന്നു," എന്ന് കണെസ്റ്റർ എസ്ബി ഗ്ലോബൽ ടെക് സിഇഒ സുബീഷ് ബോസ് പറഞ്ഞു.

ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.noworcry.com

PREV
Read more Articles on
click me!

Recommended Stories

കരുത്തിലും ഈടിലും ഗുണമേന്മയിലും മുന്നിൽ; പെട്ര സ്റ്റീൽ ഡോർസ് വിദഗ്ധർ വിശ്വസിക്കുന്ന ആദ്യ ചോയ്സ്
സന്നദ്ധ സേവനമേഖലയിലേക്ക് 100 കോടി രൂപ; ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ഡോ. ജോയ് ആലുക്കാസ്