തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസ് 'റിയൽറ്റി ഉത്സവ് 2026' മെഗാ പ്രോപ്പർട്ടി എക്സ്പോ ഒക്ടോബർ 31 മുതൽ

Published : Oct 26, 2026, 07:50 PM ISTUpdated : Oct 26, 2026, 08:13 PM IST
Asianet News

Synopsis

ഒക്ടോബർ 31, നവംബർ 1 എന്നീ തീയതികളിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ ഹയാത്ത് റിജൻസിയിലാണ് (Hyatt Regency Trivandrum) നടക്കുന്നത്. ഇരുപത്തിയഞ്ചിലധികം പ്രമുഖ ബിൽഡർമാരും മുൻനിര ബാങ്കുകളും എക്സ്പോയിൽ അണിനിരക്കുന്നുണ്ട്.

സ്വന്തം വീട് അല്ലെങ്കിൽ ഫ്ലാറ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന- 'റിയൽറ്റി ഉത്സവ് 2026' മെഗാ പ്രോപ്പർട്ടി എക്സ്പോ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 31, നവംബർ 1 എന്നീ തീയതികളിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ ഹയാത്ത് റിജൻസിയിലാണ് (Hyatt Regency Trivandrum) നടക്കുന്നത്. ഇരുപത്തിയഞ്ചിലധികം പ്രമുഖ ബിൽഡർമാരും മുൻനിര ബാങ്കുകളും എക്സ്പോയിൽ അണിനിരക്കുന്നുണ്ട്. അതിനാൽ വിവിധ പ്രോജക്റ്റുകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും, മികച്ച ഭവന വായ്പാ സൗകര്യങ്ങൾ ഒരേ വേദിയിൽ തന്നെ ലഭ്യമാക്കുന്നതിനും സന്ദർശകർക്ക് അവസരമൊരുങ്ങുന്നു.

റിയൽ എസ്റ്റേറ്റ് രംഗത്തെ മികച്ച നിക്ഷേപ അവസരങ്ങളും വൈവിധ്യമാർന്ന പ്രോപ്പർട്ടി ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് മുന്നിലെത്തിക്കുകയാണ് ഈ എക്സ്പോയുടെ ലക്ഷ്യം. എക്സ്പോയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 86069 59595 എന്ന നമ്പറിൽ വിളിക്കാം. ഒപ്പം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. തിരുവനന്തപുരത്ത് വീട് നിർമ്മിക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസരംഗത്ത് പുതിയ അധ്യായം; ICL അക്കാദമി തൃശ്ശൂരിൽ തുടങ്ങി
പുരപ്പുറത്തെ സോളാർ ദീർഘകാല പദ്ധതി; പരിചയസമ്പത്തുള്ള കമ്പനിയെ തെരഞ്ഞെടുക്കാം