വിശ്വകിരീടം ചൂടി കെസിയ: മിസ് യൂണിവേഴ്‌സ് വേദിയിൽ തിളങ്ങി ബീന കണ്ണൻ കോട്ട്യൂർ

Published : Aug 24, 2026, 06:55 PM IST
Seematti

Synopsis

മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഗ്രാന്റ് ഫിനാലെയിൽ ചരിത്ര വിജയം നേടി കേരളത്തിൽ നിന്നുള്ള കെസിയ ലിസ് മെജോ

ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഗ്രാന്റ് ഫിനാലെയിൽ ചരിത്ര വിജയം നേടി കേരളത്തിൽ നിന്നുള്ള കെസിയ ലിസ് മെജോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ മറികടന്നാണ് മാവേലിക്കര സ്വദേശിയും 19കാരിയായ കെസിയ ഈ കിരീടം സ്വന്തമാക്കിയത്. മിസ് യൂണിവേഴ്‌സ് ഇന്ത്യ പട്ടം നേടുന്ന ആദ്യ മലയാളി വനിത കൂടിയാണ് കെസിയ.

ഔദ്യോഗികമായി മിസ് യൂണിവേഴ്‌സ് കേരള മത്സരത്തിന്റെ സ്പോൺസേർസ് എന്ന നിലയിൽ മാത്രമല്ല കെസിയയുടെ തനതായ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് അടയാളപ്പെടുത്താൻ ഈ മത്സരത്തിലുടനീളം ഒപ്പമുണ്ടായിരുന്നു ശീമാട്ടിയും ബീന കണ്ണൻ കോട്ട്യൂറും.

ഇന്ത്യൻ പരമ്പരാഗത നെയ്ത്തുരീതികളെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങളുമായി ഒരുമിപ്പിക്കുന്ന ബീന കണ്ണൻ കോട്ട്യൂറിന്റെ എക്‌സ്‌ക്ലൂസീവ് ഡിസൈനുകളാണ് വേദിയിൽ കെസിയയുടെ ആത്മവിശ്വാസത്തിനും റോയൽ ലുക്കിനും തിളക്കമേകിയത്.

ഓരോ റൗണ്ടിലും കെസിയയുടെ വ്യക്തിത്വത്തിനും പേഴ്‌സണൽ സ്റ്റൈലിനും അനുയോജ്യമായ രീതിയിൽ ഹെഡ് ഡിസൈനർ ജോബിനും ശീമാട്ടി CEO ബീന കണ്ണനും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ ഈ ഡിസൈനർ വസ്ത്രങ്ങൾ മിസ് യൂണിവേഴ്‌സ് വേദിയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റി.

ഈ വിശ്വവിജയത്തിന് പിന്നിൽ പ്രവർത്തിക്കുകയും 'ബെസ്റ്റ് സ്റ്റേറ്റ് ഡയറക്ടർ' പുരസ്കാരം നേടുകയും ചെയ്ത കേരളത്തിന്റെ സ്റ്റേറ്റ് ഡയറക്ടർ അർച്ചന രവിയുടെ നേട്ടവും അഭിനന്ദാർഹമാണ്. കേരളത്തിന്റെയും ശീമാട്ടിയുടെയും പെരുമ ആഗോള തലത്തിൽ തിളങ്ങുന്നതിന്റെ സാക്ഷ്യപത്രമാണ് മിസ് യൂണിവേഴ്‌സ് 2026ന്റെ വേദി.

PREV
Read more Articles on
click me!

Recommended Stories

ICL “ഒന്നിച്ചോണം പൊന്നോണം 2026” ഓഗസ്റ്റ് 23-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലക്ഷ്യത്തോടെയുള്ള പുത്തൻ ആശയങ്ങൾ: ശാസ്ത്രത്തോടും ഗുണമേന്മയോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തി ഹെർബാലൈഫ് ഇന്ത്യ