ഇൻഡോ-അറബ് കണക്ട് 2026: ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാന് പുരസ്കാരം

Published : Sep 01, 2026, 06:31 PM IST
ICL Fincorp

Synopsis

ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് ട്രാവൽ & ടൂറിസം മേഖലയിലെ മികവിനുള്ള ‘യങ് എന്റർപ്രണർ’ പുരസ്കാരം

ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിനോദസഞ്ചാര-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൊച്ചിയിൽ സംഘടിപ്പിച്ച ‘ഇൻഡോ-അറബ് കണക്ട് 2026’ സമാപിച്ചു.

ഇന്ത്യ, ജി.സി.സി, മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടൂറിസം നേതാക്കൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, ട്രാവൽ പ്രൊഫഷണലുകൾ എന്നിവർ സംഗമിച്ച വേദിയിൽ ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് മികച്ച നേട്ടം. ട്രാവൽ & ടൂറിസം മേഖലയിലെ മികവിനുള്ള ‘യങ് എന്റർപ്രണർ’ (Young Entrepreneur Award) പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു. ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കാക്കാട്ട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എം.ഡിയും മാനേജിംഗ് എഡിറ്ററുമായ രവിശങ്കർ കെ.വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലെ പ്രമുഖ വ്യക്തികളും പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് ഇൻഡോ-അറബ് കണക്ട് 2026 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഇൻഡോ-അറബ് ടൂറിസം കോൺക്ലേവ്, ബി2ബി മീറ്റ്, ട്രാവൽ എക്സ്പോ, ഇൻഡോ-അറബ് ഗ്ലോബൽ ടൂറിസം അവാർഡുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, നിക്ഷേപം, വ്യാപാരം, സാംസ്കാരിക വിനിമയം എന്നിവയ്ക്ക് കരുത്തുപകരാൻ ഈ വേദി സഹായകമായി. ട്രാവൽ & ടൂറിസം മേഖലയിൽ യുവ സംരംഭകർ നടത്തുന്ന മികച്ച മുന്നേറ്റങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

മനിലയുടെ ആവശ്യം, ഡൽഹിക്ക് നേതൃത്വം നൽകാം
വിശ്വകിരീടം ചൂടി കെസിയ: മിസ് യൂണിവേഴ്‌സ് വേദിയിൽ തിളങ്ങി ബീന കണ്ണൻ കോട്ട്യൂർ