1000 പേർക്ക് സ്കോളർഷിപ്പുകൾ; വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി സഞ്ജു സാംസണും ലീഡ് IAS അക്കാദമിയും

Published : Sep 07, 2026, 01:41 PM IST
Sanju Samson Lead IAS

Synopsis

ലീഡ് IAS അക്കാദമിയുമായി സഹകരിച്ച് സഞ്ജു സാംസൺ ഫൗണ്ടേഷൻ 1,000 വിദ്യാർത്ഥികൾക്ക് UPSC സിവിൽ സർവീസ് പരിശീലനത്തിനുള്ള സ്കോളർഷിപ്പ് നൽകും. ലീഡ് ഇന്ത്യ സമ്മിറ്റ് വേദിയിലാണ് പ്രഖ്യാപനം.

സിവിൽ സർവീസ് സ്വപ്നം കാണുന്ന 1,000 മിടുക്കരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ.

ലീഡ് IAS അക്കാദമിയുമായി സഹകരിച്ച് സഞ്ജു സാംസൺ ഫൗണ്ടേഷൻ 1,000 വിദ്യാർത്ഥികൾക്ക് UPSC സിവിൽ സർവീസ് പരിശീലനത്തിനുള്ള സ്കോളർഷിപ്പ് നൽകും. ലീഡ് ഇന്ത്യ സമ്മിറ്റ് വേദിയിലാണ് പ്രഖ്യാപനം.

ഒരു വിദ്യാർത്ഥിയുടെയും സിവിൽ സർവീസ് സ്വപ്നത്തിന് സാമ്പത്തിക പരിമിതികൾ തടസ്സമാകരുത് എന്ന ലക്ഷ്യത്തോടെയാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഈ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് ലീഡ് IAS അക്കാദമി അറിയിച്ചു.

സിവിൽ സർവീസ് പരിശീലനത്തോടൊപ്പം മെന്റർഷിപ്പ്, സ്കിൽ-ബേസ്ഡ് ലേണിംഗ്, വ്യക്തിത്വ വികസനം, ആശയവിനിമയശേഷി, ക്രിട്ടിക്കൽ തിങ്കിംഗ്, ലീഡർഷിപ്പ് സ്കിൽസ് എന്നിവയ്ക്കും പ്രത്യേക പ്രാധാന്യം നൽകുന്നത് പരിശീലന പദ്ധതി.

സഞ്ജു സാംസണിന്റെ സ്വദേശമായ വിഴിഞ്ഞവും സമീപ തീരദേശ മേഖലകളുമുള്ള വിദ്യാർത്ഥികൾക്കും ഈ പദ്ധതിയിൽ പ്രത്യേക പരിഗണന ലഭിക്കും. ഓരോ വിദ്യാർത്ഥിയുടെയും കഴിവ് തിരിച്ചറിഞ്ഞ് വ്യക്തിഗത മെന്റർഷിപ്പിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും അവരുടെ ലക്ഷ്യത്തിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. – ലീഡ് IAS അക്കാദമി അറിയിച്ചു.

സ്വന്തം കഴിവും സ്ഥിരതയും കഠിനാധ്വാനവും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തന്റേതായ ഇടം നേടിയ സഞ്ജു സാംസൺ, അതേ ആത്മവിശ്വാസവും ലക്ഷ്യബോധവും രാജ്യത്തെ നയിക്കാൻ ഒരുങ്ങുന്ന പുതിയ തലമുറയുടെ സ്വപ്നങ്ങളിലേക്ക് എത്തിക്കുകയാണ്. ക്രിക്കറ്റിൽ രാജ്യത്തിനായി കളിച്ച സഞ്ജു സാംസൺ ഇനി രാജ്യത്തെ സേവിക്കാനും നയിക്കാനും ആഗ്രഹിക്കുന്ന ആയിരം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകുകയാണ്. സഞ്ജു സാംസൺ ഫൗണ്ടേഷനും ലീഡ് IAS അക്കാദമിയും ചേർന്നൊരുക്കുന്ന ഈ പദ്ധതി, ഇന്ത്യൻ സിവിൽ സർവീസിലേക്ക് ഒരു പുതിയ തലമുറയെ കൈപിടിച്ചുയർത്താനുള്ള വലിയ ചുവടുവെപ്പാണെന്നും ലീഡ് IAS അക്കാദമി വാർത്താക്കുറിപ്പിൽ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മലയാളം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി 'ഉന്മാദം' Sony LIV-ൽ
ലെൻസ്ഫെഡ് എഞ്ചിനീയേഴ്‌സ് അവാർഡ്‌സ് ആൻഡ് കോൺക്ലേവ് 2026 കൊച്ചിയിൽ നടക്കും