മലയാളം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി 'ഉന്മാദം' Sony LIV-ൽ

Published : Sep 05, 2026, 10:24 AM IST
Unmadham 2026 Movie

Synopsis

പൊടിപിടിച്ചുകിടക്കുന്ന ഒരു കേസ് ഫയൽ. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ. കുഞ്ചാക്കോ ബോബൻ നായകനായ ഉന്മാദം Sony LIV-ൽ കാണാം.

സൈക്കോളജിക്കൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന മലയാളികൾക്ക്, മനഃശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന, ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ബാക്കിവെക്കുന്ന, അനുഭവം സമ്മാനിക്കുകയാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന 'ഉന്മാദം.' ലിജോ മോൾ ആണ് നായിക.

പോലീസ് ഉദ്യോഗസ്ഥനായ ഷെല്ലിയെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. സിനിമാക്കഥകളോട് വലിയ താൽപര്യമുള്ള, സ്വന്തമായി ഒരു തിരക്കഥ എഴുതണമെന്ന ആഗ്രഹമുള്ള ഷെല്ലി, ആരും തൊടാൻ തയ്യാറാകാത്ത ഒരു പഴയ കേസിന് പിന്നാലെ പോകുന്നു. കേസിനൊപ്പം ഷെല്ലിയുടെ മനസ്സിലേക്കും നമ്മൾ കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുമ്പോൾ, കുഞ്ചാക്കോ ബോബന്റെ കഥാപാത്രാവതരണത്തിന്റെ മറ്റൊരു തലമാണ് കാണാനാകുന്നത്.

ആരും തൊടാത്ത കേസ്

പൊടിപിടിച്ചുകിടക്കുന്ന ഒരു കേസ് ഫയൽ. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ. തുറക്കാൻ പോലും ആരും തയ്യാറാകാത്ത ഒരു ദുരൂഹ കേസ്. ഷെല്ലി ആ ഫയൽ തുറക്കുന്നതോടെ കഥ മറ്റൊരു വഴിയിലേക്ക് തിരിയുന്നു. എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകനിലും പതിയെ വളരും.

ഷാഹി കബീർ ഒരുക്കുന്ന പോലീസ് ലോകം

പോലീസ് ലോകത്തെ അടുത്തറിയുന്ന എഴുത്തുകാരൻ ഷാഹി കബീർ ഒരുക്കുന്ന മറ്റൊരു ത്രില്ലർ എന്ന പ്രത്യേകതയും ഉന്മാദത്തിനുണ്ട്. കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുമ്പോൾ, പതിവ് പോലീസ് കഥകളിൽ നിന്ന് വ്യത്യസ്തമായി ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് ഇത്തവണ പ്രേക്ഷകർക്ക് കാണാൻ ലഭിക്കുന്നത്.

കിരൺ ദാസിന്റെ ആദ്യ സംവിധാന സംരംഭം

എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായ കിരൺ ദാസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുകയാണ് ‘ഉന്മാദ’ത്തിലൂടെ. കുഞ്ചാക്കോ ബോബൻ, ലിജോമോൾ ജോസ്, സിദ്ദിഖ്, സുധീഷ്, സാബുമോൻ അബ്ദുസമദ്, വിഷ്ണു നായർ, കോട്ടയം നസീർ, ഗോകുലൻ, അരുൺ ചെറുകാവിൽ തുടങ്ങി മികച്ചൊരു താരനിരയും ചിത്രത്തിനൊപ്പമുണ്ട്.

യാഥാർഥ്യം ഏതാണ്?

കാണുന്നതെല്ലാം യാഥാർഥ്യമാണോ? ഓർമകൾ വിശ്വസിക്കാമോ? അല്ലെങ്കിൽ മനസ്സ് തന്നെ നമ്മളെ കബളിപ്പിക്കുകയാണോ? ‘ഉന്മാദം’ മുന്നോട്ട് പോകുമ്പോൾ, ഈ ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിലും ഉയരും.

ആരാണ് കുറ്റക്കാരൻ എന്നതല്ല, യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതാണ് ഇവിടെ പ്രധാനം.

ഈ വാരാന്ത്യത്തിൽ ഒരു മിസ്റ്ററിയുടെ പിന്നാലെ പോകാൻ തയ്യാറാണോ? എങ്കിൽ കാണാം ‘ഉന്മാദം’, Watch frenzy on Sony LIV.

PREV
Read more Articles on
click me!

Recommended Stories

ലെൻസ്ഫെഡ് എഞ്ചിനീയേഴ്‌സ് അവാർഡ്‌സ് ആൻഡ് കോൺക്ലേവ് 2026 കൊച്ചിയിൽ നടക്കും
ഇൻഡോ-അറബ് കണക്ട് 2026: ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാന് പുരസ്കാരം