കോട്ടക്കൽ ആസ്റ്റർ മിംസിൽ നവീകരിച്ച ഡെർമറ്റോളജി, കോസ്മെറ്റോളജി വിഭാ​ഗം ഉദ്ഘാടനം ചെയ്തു

Published : Sep 27, 2025, 12:56 PM IST
Aster MIMS

Synopsis

ചർമ്മരോഗങ്ങൾക്ക് ഏറ്റവും കൃത്യമായ രോഗനിർണ്ണയങ്ങളും ഫലപ്രദമായ ചികിത്സകളും ലഭിക്കും.

കോട്ടക്കൽ ആസ്റ്റർ മിംസിലെ നവീകരിച്ച ഡെർമറ്റോളജി & കോസ്മെറ്റോളജി വിഭാ​ഗം പ്രവർത്തനമാരംഭിച്ചു.

പുതിയ കെട്ടിടത്തിൽ നവീന സൗകര്യങ്ങളോടെ ത്വക്ക് രോ​ഗ ചികിത്സകളോടൊപ്പം നൂതന സൗന്ദര്യ വർദ്ധക ചികിത്സകളും തയ്യാറാക്കിയിരിക്കുന്ന പുതിയ വിഭാ​ഗത്തിന്റെ ഉദ്ഘാടനം മിസ് കേരള 2025 വിന്നർ അരുണിമ ജയൻ നിർവ്വഹിച്ചു. ചർമ്മരോഗങ്ങൾക്ക് ഏറ്റവും കൃത്യമായ രോഗനിർണ്ണയങ്ങളും ഫലപ്രദമായ ചികിത്സകളും നൽകുന്നതിനായി നൂതന ഡയഗ്നോസ്റ്റിക് ഉപകരണങ്ങളൂടെ സഹായത്തോടെ രോ​ഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവന ലഭ്യത ഉറപ്പു വരുത്തുന്ന രീതിയിലാണ് പുതിയ ഡിപ്പാർട്മെന്റ് സജ്ജീകരിച്ചിട്ടുള്ളതെന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ സി.എം.എസ് ഡോ. ഹരി പി.എസ് പറഞ്ഞു.

മുഖക്കുരു കൈകാര്യം ചെയ്യുന്നതിനും തടയുന്നതിനുമുള്ള ചികിത്സകൾ, ഓറൽ തെറാപ്പികൾ, ലേസർ ചികിത്സ, ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമുണ്ടാകുന്ന അരിമ്പാറയ്ക്ക് ക്രയോതെറാപ്പി, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് മുതൽ കൂടുതൽ കഠിനമായ അലർജികൾ മൂലമുണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, വീക്കം എന്നിവ ലഘൂകരിക്കുന്നതിനുള്ള ചികിത്സ, മെലാസ്മ, സൂര്യാഘാതം തുടങ്ങിയ പിഗ്മെന്റേഷൻ പ്രശ്നങ്ങൾമൂലം നിറം മങ്ങിയ ഭാഗങ്ങൾ സാധാരണ​ഗതിയിലേക്കെത്തിക്കുന്നതിനുള്ള കെമിക്കൽ പീലിങ്, ലേസർ തെറാപ്പി, ചർമ്മത്തിന്റെ കേടുപാടുകൾ ചെറുക്കുന്നതിനുമുള്ള ബോട്ടോക്സ് ഇൻജക്ഷനുകൾ, ഡെർമൽ ഫില്ലറുകൾ, മുടി കൊഴിച്ചിൽ നേരിടുന്നവർക്ക് പിആർപി, ജി.എഫ്.സി, ഹെയർ ട്രാൻസ്പ്ലാന്റ് പോലുള്ള മുടി പുനഃസ്ഥാപിക്കുന്നതിനുള്ള ചികിത്സകൾ, വെള്ളപ്പാണ്ടിനുള്ള ഫോട്ടോതെറാപ്പി, ടോപ്പിക്കൽ ചികിത്സകൾ, മുഖരോമം നീക്കം ചെയ്യുന്നതിനുള്ള ലേസർ ചികിത്സ, നഖങ്ങളുടെ വളർച്ച പുനഃസ്ഥാപിക്കുന്നതിനായി നെയിൽ ശസ്ത്രക്രിയ, ചർമ്മ സംരക്ഷണത്തിനും മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനുമുള്ള മെസോതെറാപ്പി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കിയിട്ടുണ്ട്.

ഡെപ്യൂട്ടി സി.എം.എസ് ഡോ. സുമിത്ത് എസ്. മാലിക്ക്, ഡെർമറ്റോളജി വിഭാ​ഗത്തിലെ ഡോ. അഷ്റഫ് അലി. കെ.എം, ഡോ. റാസിൽ അഹമ്മദ്, ഡോ. നാസ്നീൻ നാസിർ, ഡോ. ലിസ്ന മോൾ പി.കെ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

 

PREV
Read more Articles on
click me!

Recommended Stories

India H.O.G.™️ Rally 2025 – ഔദ്യോഗിക ഫ്യുവെലിങ് പാർട്ണറായി നയാര എനർജി
ലോക ഭിന്നശേഷി ദിനം – ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിമാനയാത്ര സംഘടിപ്പിച്ച് ആസ്റ്റംർ മിംസ് കോട്ടയ്ക്കൽ