
തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്ന സര്‍ക്കാരിന്‍റെ 'സാന്ത്വനം' പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അധികമായി അനുവദിച്ചു. ഇതുവഴി 3750 പേര്‍ക്ക് കൂടുതലായി ആനുകൂല്യം ലഭിക്കും. ഈ വര്‍ഷം ഇതിനകം തന്നെ 2452 പേര്‍ക്ക് 15 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
'സാന്ത്വനം' പദ്ധതി പ്രകാരം 2018 ജൂലൈ 20 വരെ സര്‍ക്കാര്‍ ഉത്തരവായ എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ചും അപേക്ഷയെ സംബന്ധിച്ചുമുളള വിവരങ്ങള്‍ www.norkaroots.netവെബ്സൈറ്റില്‍ ലഭ്യമാണ്. കോള്‍ സെന്‍റര്‍ നമ്പരായ 0471-2770522 ലും ബന്ധപ്പെടാവുന്നതാണ്. ധനസഹായം ലഭിക്കാന്‍ ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരാകാതെ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോര്‍ക്കാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam