സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് 10 മരണം; പുതിയ രോഗികള്‍ ഇന്നും നൂറില്‍ താഴെ

By Web TeamFirst Published Jan 4, 2021, 7:27 PM IST
Highlights

നിലവില്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2290 പേരാണ്. ഇതിൽ 347 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 10 പേർ കൂടി മരിച്ചു. 94 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 166 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,155ഉം രോഗമുക്തരുടെ എണ്ണം 354609ഉം ആയി. മരണസംഖ്യ 6256 ആയി  ഉയർന്നു. 

നിലവില്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2290 പേരാണ്. ഇതിൽ 347 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ  ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും  മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 34, മക്ക 28, കിഴക്കൻ  പ്രവിശ്യ 15, മദീന 6, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ് 2, നജ്റാൻ 2, തബൂക്ക് 1, അസീർ 1, ജീസാൻ 1, ഖസീം 1.

click me!