കീടനാശിനി ശ്വസിച്ച് യുഎഇയില്‍ പ്രവാസി ബാലന്‍ മരിച്ചു

By Web TeamFirst Published May 27, 2019, 11:23 AM IST
Highlights

മാതാപിതാക്കള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരപ്രകാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഷാര്‍ജ: കീടനാശിനി ശ്വസിച്ച് യുഎഇയില്‍ 10 വയസുകാരന്‍ മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് അവശനിലയിലായ നാലംഗ പാകിസ്ഥാനി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഷാഫി അല്ലാ ഖാന്‍ (42), ഭാര്യ ആരിഫ ഷാഫി (41) എന്നിവരെയും രണ്ട് മക്കളെയുമാണ് ആശുപത്രിയയില്‍ എത്തിച്ചത് ദമ്പതികളുടെ മൂത്ത മകന്‍ മണിക്കൂറുകള്‍ക്കകം മരിക്കുകയായിരുന്നു. മകള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മാതാപിതാക്കള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരപ്രകാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

തൊട്ടടുത്ത ഫ്ലാറ്റില്‍ സ്പ്രേ ചെയ്ത അലൂമിനിയം ഫോസ്‍ഫൈഡ് ശ്വസിച്ചതാണ് അപകട കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിലെ താമസക്കാര്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച വിദഗ്ദരുടെ സേവനം ഉപയോഗപ്പെടുത്താതെ സ്വയം ഇവ ഉപയോഗിക്കുകയായിരുന്നു.

click me!