
ദുബായ്: അമ്മമാരുടുള്ള പരിധികളില്ലാത്ത സ്‍നേഹവും വിശ്വാസ്വവും കടപ്പാടും ആഘോഷിക്കാനുള്ള അവസരമായ മാതൃദിനത്തില്‍ ദുബായിലെ ജ്വല്ലറികളുടെ കൂട്ടായ്മയായ ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ അമ്മ എന്റെ അമൂല്യനിധി'യെന്ന പേരില്‍ മാതൃദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. എട്ട് ജ്വല്ലറി ഗ്രൂപ്പുകളുമായി സഹകരിച്ചാണ് മൂന്നാം വര്‍ഷവും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. അമ്മമാര്‍ക്കായുള്ള പ്രത്യേക ഡിസൈനുകളും തെരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും ലഭിക്കും. മാര്‍ച്ച് 11 മുതല്‍ 21 വരെ നൂറിലധികം ജ്വല്ലറി ഷോറൂമുകളിലാണ് ഈ ഓഫറുകള്‍ ലഭ്യമാവുക.
മാലകളും വളകളുമുള്‍പ്പെടെയുള്ള വിവിധ ആഭരണങ്ങളുടെ നിരവധി മോഡലുകള്‍ എട്ട് ജ്വല്ലറി ഗ്രൂപ്പുകള്‍ ഉപഭോക്താക്കള്‍ക്കായി എത്തിക്കും. അമിറ ബൈ ജോയ് ആലുക്കാസ്, ബഫ്‍ലെഹ് ജ്വല്ലറി, ജൗഹറ ജ്വല്ലറി, ഖുഷി ജ്വല്ലറി, ലിയാലി ജ്വല്ലറി, ലാ മാര്‍ക്വിസ്, ലൈഫ്‍സ്റ്റൈല്‍ ഫൈന്‍ ജ്വല്ലറി, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എന്നീ ജ്വല്ലറി ഗ്രൂപ്പുകളാണ് കാമ്പയിനില്‍ പങ്കെടുക്കുന്നത്.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ വിജയകരമായ പര്യവസാനത്തിന് ശേഷം ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പ്രധാന കാമ്പയിനാണ് ഇത്തവണത്തെ മാതൃദിനത്തിലേതെന്ന് ചെയര്‍മാന്‍ തൗഹിദ് അബ്‍ദുല്ല പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച ഡിസൈനുകളിലുള്ള ആഭരണങ്ങളും നിരവധി ഓഫറുകളും ഇക്കാലയളവില്‍ ജ്വല്ലറികളില്‍ നിന്ന് ലഭ്യമാവും. അമ്മമാരോടുള്ള സ്‍നേഹവും കടപ്പാടും പ്രകടിപ്പിക്കാനുള്ള അവസരമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ജൗഹറ, ലിയാലി ജ്വല്ലറികള്‍ മാതൃദിനത്തിന്റെ ഭാഗമായി എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍ അവതരിപ്പിക്കും. ലൈഫ്‍സ്റ്റൈല്‍ ഫൈന്‍ ജ്വല്ലറിയും ഖുഷി ജ്വല്ലറിയും ഡയണ്ട് ആഭരണങ്ങള്‍ക്ക് യഥാക്രമം 60ഉം 70ഉം ശതമാനം ഡിസ്‍കൗണ്ട് നല്‍കും. അമിറ ബൈ ജോയ് ആലുക്കാസിലും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവ് ലഭിക്കും. ഇതോടൊപ്പം 5000 ദിര്‍ഹത്തിന് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു പേള്‍ നെക്ലേസ് സൗജന്യമായി ലഭിക്കും. ബാഫ്‍ലെഹ് ജ്വല്ലറിയിലും ലാ മാര്‍ക്വിസ് സ്റ്റോറുകളിലും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഷോപ്പിങ് ഫെസ്റ്റിവലിന് ശേഷവും വ്യത്യസ്ഥ സന്ദര്‍ഭങ്ങളിലേക്കായി നിരവധി കാമ്പയിനുകള്‍ക്കാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. എല്ലാ അമ്മമാര്‍ക്കുമുള്ള ആദരവായിരിക്കും ഇത്തവണത്തെ മാതൃദിനാഘോഷം. അമൂല്യമായ സമ്മാനങ്ങള്‍ അമ്മമാര്‍ക്ക് നല്‍കാനുള്ള അവസരമാണിത്. 'എന്റെ അമ്മ എന്റെ അമൂല്യനിധി' കാമ്പയിന്‍ മാര്‍ച്ച് 11 മുതല്‍ 21 വരെയായിരിക്കും നടക്കുക. വിശദവിവരങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക... https://dubaicityofgold.com/
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ