കര്‍ശന നിരീക്ഷണം; അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ

Published : Jul 13, 2020, 08:27 AM ISTUpdated : Jul 13, 2020, 08:32 AM IST
കര്‍ശന നിരീക്ഷണം; അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ

Synopsis

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്. അനുമതി പത്രമില്ലാത്തവര്‍ ഹജ്ജിനെത്തുന്നത് തടയാന്‍ കര്‍ശനമായ നിരീക്ഷണമുണ്ടാകും.

റിയാദ്: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ. കൊവിഡ് വ്യാപനം തടയുന്നതിനായി നിശ്ചയിച്ച മുന്‍കരുതല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ ഹജ്ജ് അനുമതി പത്രമില്ലാതെ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത്രയധികം തുകയുടെ പിഴ ചുമത്തുക. 

നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്ന് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ടു ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്. അനുമതി പത്രമില്ലാത്തവര്‍ ഹജ്ജിനെത്തുന്നത് തടയാന്‍ കര്‍ശനമായ നിരീക്ഷണമുണ്ടാകും.

തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണിത്. ഹജ്ജ് വേളയില്‍ ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ്ജ് 10 വരെ പുണ്യസ്ഥലങ്ങളിലേക്ക് അനുമതി പത്രമില്ലാത്തവരെ കടത്തിവിടുകയില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച ഹജ്ജ് പ്രോട്ടാക്കോളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ