ദമ്മാമിൽ നിന്ന് കൊച്ചി, കോഴിക്കോട് വിമാനങ്ങളിലേക്ക് ടിക്കറ്റിന് എംബസിയെ ബന്ധപ്പെടണം

By Web TeamFirst Published Jul 13, 2020, 1:00 AM IST
Highlights

നിരവധി ചാർട്ടേർഡ് വിമാനങ്ങൾ ഇതിനകം സർവീസ് നടത്തിയ സാഹചര്യത്തിൽ ടിക്കറ്റ് ആവശ്യമുള്ളവരെ എളുപ്പം കണ്ടെത്താൻ വേണ്ടിയാണ് പുതിയ രജിസ്ട്രേഷൻ

റിയാദ്: വന്ദേഭാരത് മിഷൻറ ഭാഗമായി ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പുറപ്പെടുന്ന വിമാനങ്ങളിൽ ടിക്കറ്റ് ആവശ്യമുള്ളവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ മാസം 16ന് ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന A1902 എന്ന വിമാനത്തിലേക്കും 17ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന A1904 എന്ന വിമാനത്തിലേക്കും ടിക്കറ്റ് ആവശ്യമുള്ളവരാണ് ഇമെയിലിൽ ബന്ധപ്പെടേണ്ടത്. 

എംബസിയിൽ രജിസ്റ്റർ ചെയ്തവർ vbmriyadh@gmail.com എന്ന വിലാസത്തിലേക്ക് വിമാന നമ്പർ, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ സഹിതം ഇമെയിൽ അയക്കണം. നിരവധി ചാർട്ടേർഡ് വിമാനങ്ങൾ ഇതിനകം സർവീസ് നടത്തിയ സാഹചര്യത്തിൽ ടിക്കറ്റ് ആവശ്യമുള്ളവരെ എളുപ്പം കണ്ടെത്താൻ വേണ്ടിയാണ് പുതിയ രജിസ്‌ട്രേഷന്‍. ചികിത്സ പോലുള്ള അടിയന്തിര പ്രാധാന്യമുള്ളവർക്ക് എയർ ഇന്ത്യ ഓഫീസിൽ നേരിട്ടെത്തി കാരണങ്ങൾ ബോധിപ്പിച്ച് ടിക്കറ്റ് കരസ്ഥമാക്കാം. തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുകയെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. 

Read more: യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 401 പേര്‍ക്ക്

click me!