
റിയാദ്: വിശുദ്ധ റമദാനില്‍ അനുമതി പത്രമില്ലാതെ ഉംറ നിര്‍വഹിക്കാനെത്തി പിടിയിലാകുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അനുമതി പത്രമില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവര്‍ക്ക് 10,000 റിയാലും മസ്ജിദുല്‍ ഹറാമിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 1,000 റിയാലും പിഴ ചുമത്താന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഉംറക്കും ഹറമില്‍ നമസ്‌കാരത്തിനും എത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അനുമതിപത്രം നേടുകയും വേണം. തവല്‍ക്കനാ ആപ്പ് വഴിയും ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്ന സേവനം ആരംഭിച്ചിട്ടുണ്ട്. റോഡുകളിലും ചെക് പോസ്റ്റുകളിലും ഹറമിലേക്കുള്ള നടപ്പാതകളിലും നിയമലംഘകരെ നിരീക്ഷിക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam