ഒമാനില്‍ 1059 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; എട്ട് മരണം

By Web TeamFirst Published Mar 7, 2021, 3:22 PM IST
Highlights

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 833 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,43,955 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,34,314 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1591 പേര്‍ മരണപ്പെട്ടു. 

മസ്‍കത്ത്: ഒമാനില്‍ 1059 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ രോഗികളുടെ എണ്ണം കൂടി ഇന്നത്തെ കണക്കുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഇക്കാലയളവില്‍ എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു.

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 833 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,43,955 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,34,314 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1591 പേര്‍ മരണപ്പെട്ടു. 93.3 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 217 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 77 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഒമാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

click me!