കുവൈത്തില്‍ 24 മണിക്കൂറിനിടെ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Published : Mar 20, 2020, 05:15 PM IST
കുവൈത്തില്‍ 24 മണിക്കൂറിനിടെ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Synopsis

രോഗം ബാധിച്ചിരുന്ന 22 പേർ ഇത്‌ വരെ രോഗ മുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരിൽ 10 പേർ ബ്രിട്ടനിൽ നിന്നും എത്തിയ യാത്രക്കാരാണ്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ  24 മണിക്കൂറിനിടയിൽ 11 പേർക്ക്‌ കൂടി കോവിഡ് 19 വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 159 ആയി. രോഗം ബാധിച്ചിരുന്ന 22 പേർ ഇത്‌ വരെ രോഗ മുക്തരായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരിൽ 10 പേർ ബ്രിട്ടനിൽ നിന്നും എത്തിയ യാത്രക്കാരാണ്. മറ്റൊരാൾ   സ്വിറ്റ്സർലാന്റിൽ നിന്നും എത്തിയ സ്വദേശിയാണെന്നും  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജുമുഅ നമസ്ക്കാരമില്ലാത്ത വെള്ളിയാഴ്ചയാണ് കുവൈത്തിൽ കടന്ന് പോയത്. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് പള്ളികളിലെ നമസ്ക്കാരങ്ങൾ ഒഴിവാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇസ്ലാമബാദ് ച‍‍ർച്ചകൾ രാത്രി വൈകിയും തുടരുന്നു, ശുഭകരമായ വിവരങ്ങളില്ലെന്ന് ഇറാൻ, ഫലമെന്താണെങ്കിലും ആശങ്കയില്ലെന്ന് ട്രംപ്
'നമ്മൾ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്', ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു