Latest Videos

വന്ദേ ഭാരത്: അടുത്ത ഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങള്‍

By Web TeamFirst Published Jun 27, 2020, 9:46 PM IST
Highlights

റിയാദില്‍ നിന്ന് നാലു വിമാനങ്ങളും ജിദ്ദയില്‍ നിന്ന് മൂന്ന് വിമാനങ്ങളും ദമാമില്‍ നിന്ന് നാലു വിമാനങ്ങളും സംസ്ഥാനത്തെത്തും. 

റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്‍റെ അടുത്ത ഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 11 വിമാന സര്‍വ്വീസുകള്‍. റിയാദില്‍ നിന്ന് നാലു വിമാനങ്ങളും ജിദ്ദയില്‍ നിന്ന് മൂന്ന് വിമാനങ്ങളും ദമാമില്‍ നിന്ന് നാലു വിമാനങ്ങളും സംസ്ഥാനത്തെത്തും. 

റിയാദില്‍ നിന്ന് ജൂലൈ മൂന്നിന് കോഴിക്കോടേക്കും നാലിന് തിരുവനന്തപുരത്തേക്കും ഏഴിന് കണ്ണൂരേക്കും 10ന് കൊച്ചിയിലേക്കുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദയില്‍ നിന്ന് ജൂലൈ അഞ്ചിന് കണ്ണൂര്‍, ആറിന് കോഴിക്കോട്, എട്ടിന് തിരുവനന്തപുരം എന്നിങ്ങനെയും ദമാമില്‍ നിന്ന് ജൂലൈ മൂന്നിന് കണ്ണൂര്‍, നാലിന് കോഴിക്കോട്, ആറിന് കൊച്ചി, ഒമ്പതിന് തിരുവനന്തപുരം എന്നിങ്ങനെയുമാണ് സൗദിയില്‍ നിന്നുള്ള സര്‍വ്വീസുകളുടെ സമയക്രമം. 

വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ മസ്കറ്റില്‍ നിന്ന് 16 വിമാനങ്ങള്‍; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു

click me!