
ദുബായ്: ഒന്നാം ജന്മദിനത്തിന് ദിവസങ്ങള്‍ ശേഷിക്കേ യുഎഇയില്‍ മലയാളി ബാലന് ഏഴ് കോടിയുടെ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് കണ്ണൂര്‍ സ്വദേശി റമീസ് റഹ്‍മാന്റെ മകന്‍ മുഹമ്മദ് സലാഹ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ഫെബ്രുവരി 13ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന മുഹമ്മദ് സലാഹിന് 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിക്കുക.
അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന 31കാരനായ റമീസ് റഹ്‍മാന്‍ കഴിഞ്ഞ മാസം ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് വാങ്ങിയത്. ആറ് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന റമീസ് കഴിഞ്ഞ ഒരു വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 323-ാം സീരീസിലെ 1319 നമ്പര്‍ ടിക്കറ്റ് മകന്റെ പേരില്‍ വാങ്ങുകയായിരുന്നു. സമ്മാനം ലഭിച്ചതിലൂടെ മകന്റെ ഭാവി ശോഭനമാക്കാന്‍ കഴിയുമെന്നും സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റമീസ് റഹ്‍മാന്‍ യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam