സൗദി അറേബ്യയിൽ ഇന്ന് 11 പേർ കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Dec 19, 2020, 7:20 PM IST
Highlights

അസുഖ ബാധിതരായി രാജ്യത്ത്  ബാക്കിയുള്ളത് 3014 പേരാണ്. ഇതിൽ 425 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലം ഇന്ന് 11 പേർ മരിച്ചു. 158 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 149 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട്  ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,60,848 ഉം രോഗമുക്തരുടെ എണ്ണം 3,51,722 ഉം ആയി. മരണസംഖ്യ 6112 ആയി ഉയർന്നു. 

അസുഖ ബാധിതരായി രാജ്യത്ത്  ബാക്കിയുള്ളത് 3014 പേരാണ്. ഇതിൽ 425 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.  ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24  മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 44, മക്ക 32, കിഴക്കൻ പ്രവിശ്യ 26, മദീന 16, ഖസീം 11, അൽജൗഫ് 7, തബൂക്ക്  6, അസീർ 6, അൽബാഹ 3, , നജ്റാൻ 3, വടക്കൻ മേഖല 1, ഹാഇൽ 1, ജീസാൻ 2.

click me!