വിമാനയാത്രയ്ക്കിടെ 11 വയസുകാരന്‍ കുഴഞ്ഞുവീണു; എമര്‍ജന്‍സി ലാന്റിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

Published : Jun 13, 2023, 06:27 PM IST
വിമാനയാത്രയ്ക്കിടെ 11 വയസുകാരന്‍ കുഴഞ്ഞുവീണു; എമര്‍ജന്‍സി ലാന്റിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല

Synopsis

വിമാനത്തില്‍ നിന്ന് മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് അടക്കമുള്ള സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. 11 വയസുകാരനെയും കുടുംബാംഗങ്ങളെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 

ന്യൂയോര്‍ക്ക്: വിമാന യാത്രയ്ക്കിടെ 11 വയസുകാരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അടിയന്തിര ലാന്റിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ഇസ്താംബുളില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള തുര്‍ക്കിഷ് എയര്‍ലൈനിന്റെ TK003 വിമാനത്തിലാണ് 11 വയസുകാരന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് തൊട്ടടുത്തുള്ള വിമാനത്താവളമായ ഹംഗറിയിലെ ബുഡൈപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിട്ടു.

പ്രാദേശിക സമയം രാവിലെ 8.56ന് തുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രാവിലെ 10.30ഓടെ ബുഡാപെസ്റ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി. വിമാനത്തില്‍ നിന്ന് മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് അടക്കമുള്ള സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. 11 വയസുകാരനെയും കുടുംബാംഗങ്ങളെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ അടിയന്തിര പരിചരണവും ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് വിമാനത്താവള വക്താവ് പറഞ്ഞു. വിമാനം പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടര്‍ന്നു. അതേസമയം കുട്ടിയുടെ മരണ കാരണവും കുട്ടി ഏത് രാജ്യക്കാരനാണെന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. സംഭവത്തില്‍ ഔദ്യോഗികമായി തുര്‍ക്കിഷ് എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടുമില്ല.

Read also: സൗദി അറേബ്യയ്ക്ക് ഇത് ചരിത്ര നിമിഷം; തലസ്ഥാന നഗരത്തിന് മുകളിലൂടെ പറന്ന് 'റിയാദ് എയർ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്
മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും