വന്ദേ ഭാരത്: എട്ടാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്ന് 112 വിമാനങ്ങള്‍

By Web TeamFirst Published Nov 4, 2020, 2:38 PM IST
Highlights

നാട്ടില്‍ പോകാന്‍ ഒരുങ്ങുന്ന പ്രവാസികളുടെ ശരിയായ കണക്ക് ലഭിക്കാനാണ് എംബസി പുതിയ രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടങ്ങിയത്. വരും ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ എംബസിയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം.

കുവൈത്ത് സിറ്റി: വന്ദേ ഭാരത് ദൗത്യത്തിന്റെ എട്ടാമത്തെ ഘട്ടത്തില്‍ കുവൈത്തില്‍ നിന്ന് 112 വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ 1,46,000 ഇന്ത്യക്കാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,06,000 പേര്‍ വന്ദേ ഭാരത് വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലുമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് വിവരം. നാട്ടില്‍ പോകാന്‍ ഒരുങ്ങുന്ന പ്രവാസികളുടെ ശരിയായ കണക്ക് ലഭിക്കാനാണ് എംബസി പുതിയ രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടങ്ങിയത്. വരും ദിവസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ എംബസിയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. വിമാന സര്‍വ്വീസുകളുടെ ഷെഡ്യൂള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  https://mea.gov.in/vande-bharat-missionlist-of-flights.htm എന്ന ലിങ്ക് വഴി ഇത് പരിശോധിക്കാം. 

 

 

 

click me!