സൗദി അറേബ്യയിൽ ചികിത്സയിലുള്ളത് 11,239 കൊവിഡ് രോഗികൾ

By Web TeamFirst Published Jun 26, 2021, 7:14 PM IST
Highlights

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,82,003 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,63,004 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,760 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,239 ആയി. ഇതിൽ 1,450 പേരുടെ നില ഗുരുതരമാണ്. ഇന്ന് പുതുതായി 1,301 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്നവരിൽ 1,376 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 17 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,82,003 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,63,004 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,760 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 306, റിയാദ് 298, കിഴക്കൻ പ്രവിശ്യ 225, അസീർ 185, ജീസാൻ 89, മദീന 54, അൽഖസീം 50, നജ്റാൻ 28, അൽബാഹ 20, ഹായിൽ 18, തബൂക്ക് 13, വടക്കൻ അതിർത്തി മേഖല 11, അൽജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെപ്പ് 17,097,241 ഡോസ് ആയി.
 

click me!