സൗദി അറേബ്യയിൽ ഇന്ന് 1,127 പേർക്ക് കൊവിഡ് മുക്തി; പുതിയ രോഗികള്‍ 886

By Web TeamFirst Published May 17, 2021, 8:08 PM IST
Highlights

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,892 ആയി കുറഞ്ഞു. ഇവരിൽ 1,377 പേരാണ് ഗുരുതര നിലയിൽ. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 1,127 പേർ കൊവിഡ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചു. 886 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,33,980 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 4,18,914 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,174 ആയി. 

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7,892 ആയി കുറഞ്ഞു. ഇവരിൽ 1,377 പേരാണ് ഗുരുതര നിലയിൽ. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.5 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ കുറെനാളായി രോഗബാധിതരുടെ എണ്ണം മുന്നൂറിനും നാന്നൂറിനും മുകളിലേക്ക് ഉയർന്ന് നിന്ന റിയാദിൽ ഇന്ന് വളരെ കുറഞ്ഞു. 

രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 281, മക്ക 250, കിഴക്കൻ പ്രവിശ്യ 97, മദീന 63, അസീർ 51, ജീസാൻ 46, അൽഖസീം 38, നജ്റാൻ 15, അൽബാഹ 12, തബൂക്ക് 10, വടക്കൻ അതിർത്തി മേഖല 10, ഹായിൽ 9, അൽജൗഫ് 4.

click me!