
റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളിൽ പെരുമാറ്റ ദൂഷ്യത്തിന് ആളുകളെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച കുറ്റത്തിന് രണ്ടാഴ്ചക്കിടയിൽ പിടിയിലായത് 113 പേരാണ്. അടുത്തിടെയാണ് കൃത്യമായ പൊതുപെരുമാറ്റ ചട്ടങ്ങൾ രൂപപ്പെടുത്തിയതും നടപ്പാക്കിത്തുടങ്ങിയതും. ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ നടത്തിയ പരിശോധനയിയാണ് ഇത്രയും പേർ പിടിയിലായതെന്ന് മക്ക പൊലീസ് വക്താവ് കേണൽ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽഗാമിദി അറിയിച്ചു.
അറസ്റ്റിലായതിൽ 112 പേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. പ്രായം കൂടിയവർക്കും വികലാംഗകർക്കും സംവരണം ചെയ്ത സ്ഥലങ്ങൾ ദുരുപയോഗിക്കുക, അനുമതിയില്ലാതെ ആളുകളുടെയും സംഭവങ്ങളുടെയും ഫോട്ടോയെടുക്കുക തുടങ്ങിയതടക്കം നിരവധി ചട്ടലംഘനങ്ങൾക്കാണ് ഇവർ പിടിയിലായത്. കുറ്റക്കാർക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും പൊലീസ് വക്താവ് പറഞ്ഞു. ചട്ടങ്ങൾ പ്രകാരം കുറ്റകരമാകുന്ന പെരുമാറ്റങ്ങൾ ഏതൊക്കെയാണെന്നും അതിനെല്ലാമുള്ള ശിക്ഷ എന്താണെന്നും തരംതിരിച്ച് തന്നെ നേരത്തെ പൊതുജനങ്ങളെ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam