സൗദി അറേബ്യയിൽ ഇന്ന് 1,143 കൊവിഡ് രോഗികളും 1,055 പേര്‍ക്ക് രോഗമുക്തിയും

By Web TeamFirst Published Jul 18, 2021, 7:12 PM IST
Highlights

24 മണിക്കൂറിനിടെ രാജ്യമാകെ 93,470 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 509,576 ആയി. 

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,143 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ചികിത്സയിലുളളവരിൽ 1,055 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

24 മണിക്കൂറിനിടെ രാജ്യമാകെ 93,470 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 509,576 ആയി. 490,696 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,075 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 323, മക്ക 187, കിഴക്കൻ പ്രവിശ്യ 170, അസീർ 114, അൽഖസീം 66, മദീന 55, നജ്റാൻ 33, ഹായിൽ 32, ജീസാൻ 23, തബൂക്ക് 20, അൽബാഹ 16, വടക്കൻ അതിർത്തി മേഖല 13, അൽജൗഫ് 3. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 22,275,266 ഡോസായി. 

click me!