നിയമലംഘനം; സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികളെ അറസ്റ്റ് ചെയ്തു

Published : Mar 06, 2020, 06:32 PM IST
നിയമലംഘനം; സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികളെ അറസ്റ്റ് ചെയ്തു

Synopsis

മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്‍കത്ത് ജോയിന്റ് ഇന്‍സ്‍പെക്ഷന്‍ ടീമാണ് വാദി കബീര്‍, റുവി എന്നിവിടങ്ങളിലെ നിരവധി റസ്റ്റോറന്റുകളില്‍ പരിശോധന നടത്തിയത്. അറസ്റ്റിലായ 12 പ്രവാസികളില്‍ നാല് പേര്‍ സ്ത്രീകളാണ്. 

മസ്‍കത്ത്: തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 12 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. മസ്‍കത്തിലെ വിവിധ റസ്റ്റോറന്റുകളില്‍ ജോലി ചെയ്തിരുന്നവരാണ് വ്യാഴാഴ്ച നടന്ന പരിശോധനയില്‍ പിടിയിലായത്.

മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്‍കത്ത് ജോയിന്റ് ഇന്‍സ്‍പെക്ഷന്‍ ടീമാണ് വാദി കബീര്‍, റുവി എന്നിവിടങ്ങളിലെ നിരവധി റസ്റ്റോറന്റുകളില്‍ പരിശോധന നടത്തിയത്. അറസ്റ്റിലായ 12 പ്രവാസികളില്‍ നാല് പേര്‍ സ്ത്രീകളാണ്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം