സൗദി അറേബ്യയിൽ ഇന്ന് 1215 പേർക്ക് കൊവിഡ്; 11 മരണം

Published : May 28, 2021, 07:25 PM IST
സൗദി അറേബ്യയിൽ ഇന്ന് 1215 പേർക്ക് കൊവിഡ്; 11 മരണം

Synopsis

രാജ്യത്ത് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,195 ആയി. ഇവരിൽ 1,355 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,215 പേരിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,161 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ 11 പേർ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,47,178 ആയി ഉയർന്നു. ഇതിൽ 4,29,663 പേർ കൊവിഡ് മുക്തരായി. 

രാജ്യത്ത് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,195 ആയി. ഇവരിൽ 1,355 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.  പുതിയ രോഗബാധിതരുടെ പ്രതിദിന എണ്ണത്തിൽ തലസ്ഥാനമായ റിയാദ് തന്നെയാണ് മുന്നിൽ. റിയാദിൽ ഇന്ന് 345 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

മറ്റ് മേഖലകളിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 324, കിഴക്കൻ പ്രവിശ്യ 145, മദീന 96, അസീർ 80, ജീസാൻ 64, അൽഖസീം 55, തബൂക്ക് 35, നജ്റാൻ 23, ഹായിൽ 21, അൽബാഹ 17, വടക്കൻ അതിർത്തിമേഖല 6, അൽജൗഫ് 4. രാജ്യത്ത് ഇതുവരെ 13,607,996 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ