പ്രതിവാര നറുക്കെടുപ്പിലെ മൂന്നാമത്തെ മില്യനയറെ തെരഞ്ഞെടുത്ത് മഹ്‍സൂസ്; റമദാന്‍ ഗോള്‍ഡ് പ്രൊമോഷനിലും ആദ്യ വിജയി

By Web TeamFirst Published Mar 26, 2023, 4:06 PM IST
Highlights
  • 2, 4, 21, 24, 35 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍
  • 1,063 വിജയികള്‍ ആകെ 1,463,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി. ഒരു വിജയിക്ക് 100 ഗ്രാം സ്വര്‍ണനാണയങ്ങളും.
  • പുതിയ സമ്മാനഘടന പ്രകാരമുള്ള റാഫിള്‍ ഡ്രോയില്‍ 1,000,000 ദിര്‍ഹം നേടി ഒരു ഭാഗ്യവാന്‍

ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്,  1,000,000 ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനത്തിന് മൂന്നാമത്തെ അവകാശിയെ കണ്ടെത്തി. പരിഷ്‍കരിച്ച സമ്മാനഘടന പ്രകാരം ശനിയാഴ്ച നടന്ന 121-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് പുതിയ വിജയികളെ തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ സമ്മാനഘടന പ്രകാരം എല്ലാ ആഴ്ചയും ഒരാള്‍ക്ക് 1,000,000 ദിര്‍ഹത്തിന്റെ സമ്മാനം ഉറപ്പാണ്. ആക 1,063 വിജയികള്‍ 1,463,000 ദിര്‍ഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.

20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവന്ന 10 പേര്‍ 200,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തര്‍ക്കും 20,000 ദിര്‍ഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 1,052 പേര്‍ 250 ദിര്‍ഹം വീതം സ്വന്തമാക്കി. 2, 4, 21, 24, 35 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

എല്ലാ ആഴ്ചയും ഒരാള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നല്‍കുന്ന മഹ്‍സൂസിന്റെ പരിഷ്കരിച്ച സമ്മാനഘടന പ്രകാരം 121-ാമത് പ്രതിവാര നറുക്കെടുപ്പില്‍  വിജയിയായത് ഒരു ബംഗ്ലാദേശ് പൗരനാണ്. 32284456 എന്ന റാഫിള്‍ ഐഡിയിലൂടെ മുഹമ്മദാണ് ശനിയാഴ്ച രാത്രി 1,000,000 ദിര്‍ഹം നേടിയത്. എല്ലാ ആഴ്ചയും നിരവധി സ്വര്‍ണനാണയങ്ങള്‍ സമ്മാനം നല്‍കുന്ന മഹ്‍സൂസിന്റെ റമദാന്‍ ഗോള്‍ഡ് പ്രൊമോഷന്റെ ആദ്യ വിജയിയെയും 121-ാം നറുക്കെടുപ്പില്‍ തെരഞ്ഞെടുത്തു. 32359322 എന്ന റാഫിള്‍ ഐഡിയിലൂടെ മേരി ഗ്രേസ് ആണ് 100 ഗ്രാം സ്വര്‍ണ നാണയങ്ങള്‍ നേടിയ ആദ്യത്തെ വിജയിയായി മാറിയത്.

ആകര്‍ഷകമായ പ്രതിവാര സമ്മാനങ്ങള്‍ക്ക് പുറമെ പുണ്യമാസമായ റമദാനില്‍ ഉടനീളം നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വര്‍ണസമ്മാനങ്ങളും സ്വന്തമാക്കാന്‍ അവസരമുണ്ട്. ഒരു ഭാഗ്യവാന് അടുത്തയാഴ്ച 200 ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിക്കുകയും ചെയ്യും.

സമ്മാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായി മാറുമ്പോഴും നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ പഴയപടി തന്നെ തുടരും. എന്നാല്‍ ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടക്കുന്ന തത്സമയ നറുക്കെടുപ്പുകളിലൂടെ മാത്രമായിരിക്കും സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 35 ദിര്‍ഹം മാത്രം മുടക്കി മഹ്‍സൂസിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക്, 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നല്‍കുന്ന ഗ്രാന്റ് ഡ്രോയും എല്ലാ ആഴ്ചയിലും ഒരാള്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന പുതിയ റാഫിള്‍ ഡ്രോയും ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, ജിസിസിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‍സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

click me!