
മനാമ: ബഹ്റൈനില്‍ തൊഴില്‍ - താമസ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുന്നു. താമസ നിയമങ്ങള്‍ ലംഘിച്ച 123 പ്രവാസികളെ ഇന്ന് മാത്രം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നാഷണാലിറ്റി - പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പുമായി സഹകരിച്ച്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റാണ് പരിശോധന നടത്തിയതും കുറ്റക്കാരെ അറസ്റ്റ് ചെയ്തതും.
Read also: രണ്ടാഴ്‍ച മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി - പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് (എന്‍പിആര്‍എ), ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.
ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെത്തി പ്രവാസികളുടെ രേഖകളും ബയോമെട്രിക് വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും നിരവധി താമസ നിയമലംഘനങ്ങളും പരിശോധനകളില്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി നിയമലംഘകരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ നിരന്തരം നടത്തുന്ന പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുന്ന പൊതുജനങ്ങള്‍ അവ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. www.lmra.bh എന്ന വെബ്‍സൈറ്റിലൂടെയോ അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ വിളിച്ചോ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം.
Read also: ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ