സൗദി അറേബ്യയിൽ ആശ്വാസം; ഇന്ന് 1,253 പേർ കൂടി കൊവിഡ് മുക്തരായി

Published : Jun 05, 2021, 07:05 PM IST
സൗദി അറേബ്യയിൽ ആശ്വാസം; ഇന്ന് 1,253 പേർ കൂടി കൊവിഡ് മുക്തരായി

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,56,562 ആയി ഉയർന്നു. ഇതിൽ 4,39,459 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,663 ആയി കുറഞ്ഞു. 

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചത്. അതേസമയം 1,144 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇന്നും 16 മരണങ്ങൾ റിപ്പോർട്ട് ചെയതു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,56,562 ആയി ഉയർന്നു. ഇതിൽ 4,39,459 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,663 ആയി കുറഞ്ഞു. ഇവരിൽ 1,539 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: മക്ക 374, റിയാദ് 271, കിഴക്കൻ പ്രവിശ്യ 147, അസീർ 92, മദീന 71, ജീസാൻ 63, അൽഖസീം 44, തബൂക്ക് 23, അൽബാഹ 17, നജ്റാൻ 15, ഹായിൽ 15, വടക്കൻ അതിർത്തിമേഖല 10, അൽജൗഫ് 2. രാജ്യത്ത് ഇതുവരെ 14,740,631 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്