ഒമാനിൽ 13 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 641 പേര്‍ക്ക് കൂടി രോഗം

Published : Oct 19, 2020, 05:45 PM IST
ഒമാനിൽ 13 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 641 പേര്‍ക്ക് കൂടി രോഗം

Synopsis

അതേസമയം പതിമൂന്ന് പേർ  കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതോടെ ആകെ 1114 പേര്‍ കൊവിഡ് മൂലം മരണപെട്ടു. 

മസ്‍കത്ത്: ഒമാനില്‍ 641  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനോടകം 1,10,594 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്  രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 776 പേര്‍ക്ക് രോഗം ഭേദമായി. ഇവരുള്‍പ്പെടെ 9,64,00 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 87.1 ശതമാനമാണ്  ഇപ്പോള്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം പതിമൂന്ന് പേർ  കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതോടെ ആകെ 1114 പേര്‍ കൊവിഡ് മൂലം മരണപെട്ടു. 504 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 201 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ  24   മണിക്കൂറിനുള്ളിൽ 50 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ