രഹസ്യവിവരം കിട്ടിയതോടെ അന്വേഷണം; പലചരക്ക് കടകളുടെ മറവിൽ അനധികൃത ചൂതാട്ടം, 13 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

Published : Nov 10, 2026, 12:23 PM IST
13 expats arrested

Synopsis

പലചരക്ക് കടകളുടെ മറവിൽ അനധികൃത ചൂതാട്ടം. 13 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് കടകളിൽ റെയ്ഡ് നടത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ പലചരക്ക് കടകളുടെ മറവിൽ അനധികൃത ചൂതാട്ടം നടത്തിയ 13 ഏഷ്യൻ പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ചൂതാട്ട സംഘത്തിന്റെ നടത്തിപ്പുകാരനും ഉൾപ്പെടുന്നു. ഫർവാനിയയിലെ ഒരു വാണിജ്യ സമുച്ചയത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന രണ്ട് പലചരക്ക് കടകൾ കേന്ദ്രീകരിച്ചാണ് സംഘം ചൂതാട്ടം നടത്തിയിരുന്നത്.

രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് കടകളിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ലോട്ടറി ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന രേഖകളും ഉപകരണങ്ങളും പണവും പിടിച്ചെടുത്തു. കൂടാതെ, അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നമായ തൻബാക്കും കണ്ടെത്തി. അറസ്റ്റിലായ 13 പേരെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. രാജ്യത്ത് അനധികൃത ചൂതാട്ടവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസങ്ങൾ നീണ്ട നിയമപോരാട്ടം; സൗദിയിൽ ജോലിസ്ഥലത്തെ അപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം കെഎംസിസിയുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു
കുവൈത്തിൽ സബ്സിഡി ഭക്ഷ്യവസ്തുക്കൾ തട്ടിയെടുത്തു; രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവും നാടുകടത്തലും