
ദുബൈ: യുഎഇയിലെ കനത്ത മഴ ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും ദുബൈ വിമാനത്താവളത്തിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെടുന്ന നാല് വിമാനങ്ങളും റദ്ദാക്കിയതായും ദുബൈ എയര്‍പോര്‍ട്സ് സ്ഥിരീകരിച്ചു.
മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈവിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരുന്നു. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.
"മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം" - ദുബൈ എയർപോർട്ട്സ് വക്താവ് അറിയിച്ചു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ