
അബുദാബി: യുഎഇയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പതിമൂന്ന് വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഈദ് അൽ അദ്ഹ അവധി ദിനങ്ങൾക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരികെയെത്തിയ ആദ്യ ദിവസമാണ് അപകടമുണ്ടായത്. ദേശീയ പാത E311ൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.
വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നതായി വിവരം ലഭിച്ചതെന്ന് നാഷണൽ ആംബുലൻസ് അറിയിച്ചു. ഉടൻതന്നെ അടിയന്തിര മെഡിക്കൽ സംഘം സംഭവസ്ഥലത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. റോഡ് സുരക്ഷ മുൻനിർത്തിക്കൊണ്ട് ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അമിത വേഗം പാടില്ലെന്നും വാഹനമോടിക്കുന്നവരോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾക്ക് യുഎഇയിൽ 200,000 ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ