മാർച്ച് മാസത്തിലെ ആദ്യ വീക്കിലി ഇ-ഡ്രോയിൽ 200 ഗ്രാം 24 കാരറ്റ് സ്വർണ്ണം നേടിയ നാലു വിജയികളിൽ മൂന്നുപേർ മലയാളികൾ.

ബിഗ് ടിക്കറ്റ് മാർച്ച് മാസത്തിലെ ആദ്യ വീക്കിലി ഇ-ഡ്രോയിൽ 200 ഗ്രാം 24 കാരറ്റ് സ്വർണ്ണം നേടിയ നാലു വിജയികളിൽ മൂന്നുപേർ മലയാളികൾ. ഇതിൽ ഒരു വിജയി ഒക്ടോബറിൽ 250 ഗ്രാം സ്വർണ്ണക്കട്ടി നേടിയിരുന്നു. ഈ ആഴ്ച്ചയിലെ നാലാമത്തെ വിജയി യു.കെയിൽ നിന്നാണ്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ലിജിൻ തോമസ് ആണ് രണ്ടാം തവണയും സ്വർണ്ണക്കട്ടി നേടിയത്. ഓയിൽ മേഖലയിലാണ് 35 വയസ്സുകാരനായ ലിജിൻ ജോലിനോക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്.

“ഒരു സുഹൃത്തിലൂടെയാണ് ഞാൻ ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി കേട്ടത്. രണ്ടു തവണ വിജയിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി തോന്നുന്നു. തനിച്ചാണ് ഞാൻ മത്സരിച്ചത്.” – ലിജിൻ പറയുന്നു.

കുടുംബത്തിന് സ്വർണ്ണക്കട്ടി അയച്ചു നൽകാനാണ് ലിജിൻ ആഗ്രഹിക്കുന്നത്.

ഷാർജയിൽ പ്രവാസജീവിതം നയിച്ച അരുൺ കണ്ണാട്ടാണ് മറ്റൊരു വിജയി. ബാങ്കറായി ജോലി ചെയ്തിരുന്ന ഈ 64 വയസ്സുകാരൻ യു.എ.ഇ ജീവിതകാലത്താണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ ആരംഭിച്ചത്.

“കോൾ ലഭിച്ചപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. പക്ഷേ, യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോൾ വളരെ സന്തോഷമായി. ഞാൻ സ്വന്തമായാണ് ഗെയിമിൽ പങ്കെടുക്കുന്നത്. ഈ വിജയം വളരെ ഭാഗ്യം നിറഞ്ഞ നിമിഷമാണ്.” – വിജയി പറഞ്ഞു.

സമ്മാനമായി ലഭിച്ച സ്വർണ്ണക്കട്ടി എന്തു ചെയ്യണം എന്നതിൽ തൽക്കാലം തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൽ 18 വർഷമായി ജോലി ചെയ്യുന്ന ഷാജിൽ സുലൈമാനാണ് മൂന്നാമത്തെ വിജയി. പത്ത് പേർക്കൊപ്പമാണ് 43 വയസ്സുകാരനായ ഷാജിൽ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

“മുഴുവൻ സംഘത്തിനും അവകാശപ്പെട്ടതാണ് ഈ വിജയം.” – അദ്ദേഹം പറയുന്നു.

ദുബായിൽ 11 വർഷമായി താമസിക്കുന്ന ജോൺ ഗിംബ്ലെറ്റാണ് യു.കെയിൽ നിന്നുള്ള വിജയി.

“ഞാൻ ആദ്യം കോളുകൾ എടുത്തില്ല. മാർക്കറ്റിങ് കോളുകളാണെന്നാണ് കരുതിയത്. ഒടുവിൽ എടുത്തപ്പോൾ മനസ്സിലായി എത്ര വലിയ സർപ്രൈസ് ആണിതെന്ന്.” – കൊമേഴ്സ്യൽ മേധാവിയായ 58 വയസ്സുകാരൻ പറഞ്ഞു.

മാർച്ച് മാസം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന ഡ്രോയിൽ 20 മില്യൺ ദിർഹം നേടാൻ അവസരം ലഭിക്കും. ഇതിന് പുറമെ അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടി വീതം ലഭിക്കും. ആഴ്ച്ച തോറുമുള്ള ഇ-ഡ്രോയിൽ വിജയിക്കുന്ന നാല് പേർക്കും സ്വർണ്ണക്കട്ടികൾ ലഭിക്കും.

ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാൻ മാർച്ച് 24 വരെ അവസരമുണ്ട്. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങി ഡ്രോയിൽ പങ്കെടുക്കാം. നാല് പേർക്ക് ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. 50,000 ദിർഹം മുതൽ 150,000 ദിർഹംവരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.

ഡ്രീം കാർ സീരീസിൽ ഏപ്രിൽ 3-ന് മസെരാറ്റി ഗ്രെക്കാലെ, മെയ് മൂന്നിന് ലാൻഡ് റോവർ ഡിഫൻഡർ എന്നിവയാണ് സമ്മാനങ്ങൾ.