
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഈ വർഷം 1300 പേർക്ക് ഹജ്ജ് ചെയ്യാൻ അവസരം. 72 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിക്കുകയെന്ന് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.
എല്ലാവർഷവും രാജാവിന്റെ ആതിഥേയത്വം സ്വീകരിച്ചു വിവിധ രാജ്യക്കാരായ തീർത്ഥാടകർ ഹജ്ജ് നിർവ്വഹിക്കാൻ എത്താറുണ്ട്. ഈ വർഷം വരെയുള്ള കണക്ക് പ്രകാരം വിവിധ രാജ്യക്കാരായ 52,747 പേർക്ക് സൗദി ഭരണാധികാരിയുടെ ആതിഥേയത്വത്തിൽ ഹജ്ജ് നിർവ്വഹിക്കാൻ കഴിഞ്ഞതായി ഇസ്ലാമിക കാര്യമന്ത്രി ഷെയ്ഖ് ഡോ. അബ്ദുൾ ലത്തീഫ് അലുശൈഖ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam