ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു; ഇന്ന് 1327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Jul 16, 2020, 3:57 PM IST
Highlights

ഒമാനില്‍ ഇതുവരെ 62,574 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 40,090 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 290 പേരാണ് മരിച്ചത്. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 290 ആയി. വ്യാഴാഴ്ച 1327 പേര്‍ക്ക് കൂടി വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 319 പേര്‍ പ്രവാസികളും 1008 പേര്‍ സ്വദേശികളുമാണ്.

ഒമാനില്‍ ഇതുവരെ 62,574 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 40,090 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 290 പേരാണ് മരിച്ചത്. ഇപ്പോള്‍ 549 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 149 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. സാമൂഹിക അകലം ഉള്‍പ്പെടെ ഒമാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.

click me!