യുഎഇയില്‍ പ്രതിദിന കൊവിഡ് നിരക്ക് വീണ്ടും താഴ്‍ന്നു; ഇന്ന് രണ്ട് മരണം

By Web TeamFirst Published Oct 8, 2021, 3:58 PM IST
Highlights

പുതിയതായി നടത്തിയ 285,453 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ (United Arab Emirates) പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു. ഇന്ന് 136 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 204 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 285,453 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 737,509 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 730,734 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,111 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,664 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 8.6 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 

 

تجري 285,453 فحصاً ضمن خططها لتوسيع نطاق الفحوصات وتكشف عن 136 إصابة جديدة بفيروس المستجد، و204 حالات شفاء وحالتي وفاة خلال الساعات الـ 24 الماضية. pic.twitter.com/1gaq6kZLue

— وكالة أنباء الإمارات (@wamnews)
click me!